Friday, 1 March 2013

നാളെ മുതല്‍ 23 വരെ ലോഡ്‌ഷെഡ്ഡിങ് ഇല്ല


-
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മാര്‍ച്ച് 23 വരെ ലോഡ്‌ഷെഡ്ഡിങ് ഇല്ല. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ.എം.ശിവശങ്കര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

മാര്‍ച്ച് നാലിനാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുന്നത്. പതിനൊന്നിന് എസ്.എസ്.എല്‍.സി പരീക്ഷയും. 23 വരെ പരീക്ഷകള്‍ നീണ്ടുനില്‍ക്കും.

നിലവില്‍ രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമാണ് പ്രഖ്യാപിത പവര്‍കട്ട്. എന്നാല്‍, അതുകൂടാതെ സംസ്ഥാനത്ത് പലയിടത്തും അപ്രാഖ്യാപിത പവര്‍കട്ടുമുണ്ട്. 

കമന്‍റ് ലോഡ് ഷെഡ്ഡിങ് ഇല്ലെങ്കിലും ഒരു മണ്ണെണ്ണ വിളക്ക് കരുതുന്നത് നല്ലത്. 
കെ എ സോളമന്‍ 

No comments:

Post a Comment