Friday, 8 March 2013

നമ്മുടെ സ്വപ്നം -കവിത


 Photo


എന്റെ പ്രണയത്തിനും
നിന്റെ മൃദലാധരത്തിനും
ഈ മനോഹര റോസദളത്തിനും
ഒരേ നിറമാണ്,
ഒരേ സുഗന്ധമാണ്
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദനസുഗന്ധം.

എവിടെയായിരുന്നു നീ
ഏതോ മൌനത്തിന്‍ മൃദുരാഗമായ്
ഏതോ താളത്തിന്‍ ദൃതസ്പന്ദമായ്
പുലര്‍കാല മഞ്ഞു കണമായ്
ഒരു സാന്ത്വനമായ്
എന്തേ വൈകിപൂവിടാന്‍
നമ്മുടെ പ്രണയം

നിന്റെ തലോടലിനും
കവിളിലെ ചുംബനത്തിനും
ഹൃദയ സ്വപ്നത്തിന്‍ നിറവിനും
ഒരേ കുളിരാണ്
തണുപ്പാണ്
ഒരു മൃദുഹാസത്തിന്ടെ
ഉന്‍മാദഹര്‍ഷം

നിന്റെ മൊഴികള്‍
തേന്‍ കിനിയും മുത്തുകള്‍
ഓര്‍ത്തിരുന്നു നിന്നെ ഞാന്‍
ഓരോ നിശബ്ദ യാമത്തിലും
നീ വരുന്നതും കാത്തു
ഒരു ശലഭമായ്,
നമ്മുടെ സ്വപ്നം  


കെ എ സോളമന്‍ 

No comments:

Post a Comment