`
ചേര്‍ത്തല: ബ്ലെസ്സിയുടെ പുതിയ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ നടനായി കാമറയ്ക്കു മുന്നില്‍. പ്രവാസി സ്ത്രീയുടെ കഥപറയുന്ന 'കളിമണ്ണി'ലാണ് ഇന്ത്യയിലെ പ്രശസ്ത മലയാളി സംവിധായകന്റെ റോളില്‍ പ്രിയദര്‍ശന്‍ രംഗത്തുവരുന്നത്. പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ഷോട്ടുകള്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചിത്രീകരിച്ചത്.
മൂന്ന് പതിറ്റാണ്ടോളമായി സിനിമയ്‌ക്കൊപ്പം ഉണ്ടെങ്കിലും പ്രിയദര്‍ശന്‍ ആദ്യമായാണ് അഭിനേതാവാകുന്നത്. അഭിനയത്തില്‍ തുടക്കക്കാരനെങ്കിലും സിനിമയുടെ ഉള്ളറിയുന്ന പ്രിയദര്‍ശന്‍, സംവിധായകനെ വെള്ളംകുടിപ്പിക്കാതെതന്നെ തന്റെ ജോലി പൂര്‍ത്തിയാക്കി.
ചിത്രത്തിലെ നായിക ശ്വേതാമേനോന്‍, സുഹാസിനി, തമ്പി ആന്‍റണി എന്നിവര്‍ക്കൊപ്പമുള്ള സീനുകളാണ് ചേര്‍ത്തലയില്‍ കാമറാമാന്‍ സതീഷ് കുറുപ്പ് ഒപ്പിയെടുത്തത്.
'കളിമണ്ണി'ന്റെ കഥയും തിരക്കഥയും സംവിധാനവും ബ്ലെസ്സി തന്നെയാണ് നിര്‍വഹിക്കുന്നത്. മുംബൈയാണ് കഥാകേന്ദ്രം.
ബിജുമേനോനാണ് ചിത്രത്തിലെ നായകന്‍. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.
കമന്‍റ് :സൂതികര്‍മിയുടെ റോളിലാവും അഭിനയം, ഓപ്പണ്‍ പ്രസവമല്ലേ, നോക്കിനില്‍ക്കാന്‍
ഒരാളുവേണം
-കെ എ സോളമന്‍
No comments:
Post a Comment