Sunday, 31 March 2013

ഹോട്ടല്‍ ബീജിങ്ങ് –കഥ




Photo: Like>>> Love Lives Always In Our Heart vishnu..

സ്വന്തമായ് ഉണ്ടായിരുന്ന പപ്പടക്കട അടച്ചു പൂട്ടി, പകരം ഹോട്ടല്‍ ബീജിങ്ങ് തുടങ്ങാന്‍ വാസുദേവനും  ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട് കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ് പപ്പടത്തിനാണ് ആളുകള്‍ക്ക് താല്‍പര്യം. പ്ലാസ്റ്റിക് കവറില്‍ ലേബല്‍ ഒട്ടിച്ചു വരുമ്പോള്‍ ആളുകള്‍ അത് കൂടുതല്‍ വാങ്ങും.

രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ് പ്രഷര്‍ കൂട്ടും. കിഴക്കേവീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത് പപ്പടം ഭക്ഷിച്ചുപ്രഷര്‍   കേറിയാണ്. ഭാര്യ വീട്ടില്‍ പോയ തക്കം നോക്കി ഒരു ഡസന്‍ പപ്പടം പാമോയിലില്‍ വറുത്തു കഴിച്ചു. പ്രഷര്‍ കേറാന്‍ രണ്ടു പപ്പടം തന്നെ ധാരാളം എന്നാണ് ഡോക്ടര്‍ രമേശന്‍ നായരുടെ ഭാര്യയോട് പറഞ്ഞത്.

പപ്പടനിര്‍മ്മാണക്കട ഹോട്ടലാക്കാന്‍ നിര്‍ദ്ദേശിച്ചത്.സ്ഥലം എം എല്‍ എ ആണ്. വോട്ട് പിടിക്കാറാകുമ്പോള്‍ എം എല്‍ എ വീട്ടിലാണ് ഭക്ഷണം ലക്ഷ്മിക്കുട്ടിയുടെ പാചകം അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അവളുടെ കൈപ്പുണ്യം അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിക്കികുകയും ചെയ്തിട്ടുണ്ട്.

“ വാസുദേവാനിനെക്കെത്ര കാശു വേണംഒരു ലക്ഷം മതിയോനമ്മുടെ ആള്‍ക്കാരല്ലേ ബാങ്ക് ഭരിക്കുന്നത്. നമുക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണു ലോണ്‍ കിട്ടുക10 സെന്‍റ് ഈടു നല്കാന്‍ നിനക്കുണ്ടോ“ കരിമീന്‍ പൊളിച്ചതും കൂട്ടി ഊണ് കഴിക്കവേ എം എല്‍ എ ചോദിച്ചു. 

“ഈ കടയും വീടും ഉള്‍പ്പെട്ട 12 സെന്‍റ് എന്‍റേതാണ്. അവളുടെ അച്ചന്റെ പേരില്‍ 50 സെന്‍റുണ്ട്,അതങ്ങ് ദൂരെയാണ്.”

“ അതൊന്നും വേണ്ടഇത് മതി”

എം എല്‍ എ കൂടി ഇടപെട്ടാണ് ഒരു ലക്ഷം ബാങ്കില്‍നിന്നു എടുത്തത്. അവിടെത്തന്നെ ഒരു എസ് ബി അക്കൌണ്ടും തുടങ്ങി. തല്‍ക്കാലാവശ്യത്തിന് 20000 രൂപ എടുത്തത്തിന് ശേഷം 75000 അവിടെ നിക്ഷേപിച്ചു. പിന്നെത്തരാമെന്ന് പറഞ്ഞു എം എല്‍ എ 5000 രൂപ വാങ്ങി. കൂട്ടത്തില്‍ ഒരു ഉപദേശവും  വെച്ചു.

“ ഭക്ഷണം വിലകുറച്ചു വില്‍ക്കണം. വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം. ലക്ഷ്മിക്കുട്ടിയുടെ പാചകം രുചികരമായിരിക്കുമെന്നെനിക്കറിയാം.”

അങ്ങനെയാണ് ഭക്ഷണ സാധനങ്ങള്‍ എല്ലാം വിലകുറച്ചു വില്‍കാന്‍ ആരംഭിച്ചത്. ദോശ – 3 രൂപ,ഇഡ്ഡലി –3 രൂപപുട്ട്കഷണം – 3 രൂപചായ- 4 രൂപഊണ് -15 രൂപമറ്റ് ഹോട്ടലുകളില്‍ ചായയ്ക്ക് ആറും ഊണിന് 30 ഉം രൂപ ഈടാക്കുംപോഴാണ് ഹോട്ടല്‍ ബീജിങ്ങില്‍ ഈ വിലക്കുറവ്. ഹോട്ടലിന് ബീജിങ്ങ് എന്ന പേര് നിര്‍ദ്ദേശിച്ചത് തന്നെ എം എല്‍ എ ആണ്ചൈന മഹാരാജ്യത്തോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. “ഹോട്ടല്‍ താഷ്കെന്‍റ്” എന്നു പേരിടാനായിരുന്നു വാസുദേവന്റെ ആഗ്രഹം. പക്ഷേ സോവിയറ്റ് യൂണിയന്‍ ഇല്ലാതായ സ്ഥിതിക്ക് ആ പേരിനു വലിയ പ്രസക്തി ഇല്ലെന്നാണ് എം എല്‍  പറഞ്ഞത്.


ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വാസുദേവനും ലക്ഷ്മിക്കുട്ടിയും ചേര്‍ന്നാണ്. രണ്ടു സ്ത്രീകളെ സഹായത്തിന് വെച്ചിട്ടുണ്ട്. അവര്‍ക്കുള്ള വേതനം അന്നന്നു തന്നെ കൊടുത്തുവിടും. ജോലിക്കു പുരുഷന്മാരേ വെച്ചാല്‍ ഹോംലി ഫൂഡിന്റെ ടേസ്റ്റുഉണ്ടാകില്ലഎം എല്‍ എ തന്നെയാണ് ഇതും പറഞ്ഞത്.

മാസം ഒന്നു പിന്നിട്ടപ്പോള്‍ ഹോട്ടലില്‍ നല്ല തിരക്കായി. ശാരാശരി അന്‍പത് ഊണ് പോകുംനൂറു ഊണ് വരെ വിറ്റ ദിവസങ്ങളുണ്ട്. വിലക്കുറവിനെക്കുറിച്ച് അറിഞ്ഞു പത്രക്കാര്‍ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്തു. താനും ലക്ഷ്മിക്കുട്ടിയും കൂടി എം എല്‍ എ ക്കും കൂട്ടര്‍ക്കും ഊണ് വിളമ്പുന്ന ഫോട്ടോയാണ് പത്രത്തില്‍ വന്നത്. കൂടെ വാര്‍ത്തയും കൊടുത്തിരുന്നു. മൊബയില്‍ നംബര്‍ കൊടുത്തിരുന്നതിനാല്‍ ഒത്തിരിപ്പേര്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. കരിമീന്‍ വറുത്തതിന് എന്താ വിലകള്ള് കിട്ടുമോഎന്നൊക്കെ ചോദിച്ചവരുമുണ്ട്.

ഹോട്ടല്‍ പിരിവ് സഹകരണ ബാങ്കില്‍ തന്നെ ഡെപോസിറ്റ് ചെയ്യും. ലോണ്‍ അടവ് അതില്‍ നിന്നാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഈ അക്കഔന്‍റില്‍ നിന്നു  തന്നെ യാണ് എടുക്കുന്നത്. ശരാശരി അന്‍പത് ഊണേ പോകുന്നുള്ളൂ വെങ്കിലും 500 എന്നു പത്രക്കാരന്‍ എഴുതിപ്പിടിപ്പിച്ചതിനാല്‍ ഇന്കംടാക്സില്‍ നിന്നു എന്നും പറഞ്ഞു രണ്ടു പേര്‍ ഹോട്ടല്‍ പരിശോധനക്ക് വരുകയും കരിമീന്‍ വറുത്തതും കൂട്ടി ഊണ് കഴിക്കുകയും ചെയ്തു. പോകാന്‍ നേരത്ത് രണ്ടു കരിമീന്‍ വറുത്തത് പാര്സലായ് കൊണ്ട് പോകയും ചെയ്തു.

6 മാസം കഴിഞ്ഞു സഹകരണബാങ്കിലെ അക്കൌണ്ട് പാസ്ബൂക് പഠിപ്പിച്ചപ്പോഴാണ് വാസുദേവന്‍ ഞെട്ടിയത്. 7000 രൂപയുണ്ട് ബാക്കി. 23000 രൂപമുടക്കി ലക്ഷിക്കുട്ടിക്ക് ഒരു വള വാങ്ങാനുള്ള കാശ് ഈ അക്കൌണ്ടില്‍ നിന്നാണ് എടുത്തത്. എന്നാലും 30000 രൂപയേ ആകൂ.,ബാക്കി 70000ഓര്‍ത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല.
വാസുദേവന്‍ ലക്ഷ്മിക്കുട്ടിയെ വിളിച്ചു.

“ ലക്ഷ്മിക്കുട്ടിഇങ്ങടുത്ത് വന്നേ“  അതുപതിവിന് വ്യെത്യസ്തമായ വിളിയായി ലക്ഷ്മിക്കുട്ടിക്ക് തോന്നി.
“ നീ നമ്മുടെ ചേച്ചിമാരോട് പറയണംനാളെ മുതല്‍ വരണ്ടായെന്ന്. നീ വീട്ടില്‍ പോയി അച്ചന്റെകൂടെ നില്‍ക്കണം. മോനേ അവിടെനിന്നു സ്കൂളില്‍ വിട്ടാല്‍ മതി. ഈ 5000 രൂപ നീ വെച്ചോളൂ2000 എന്റെ കയ്യില്‍ ഇരിക്കട്ടെഒരു വഴിക്കു പോകേല്ലേ. എന്റെ ഒരു സ്നേഹിതന്‍ അങ്ങ് ആന്ധ്രായിലുണ്ട്സ്കൂള്‍ നടത്തുകയാണ്.മുന്പെ എന്നെ വിളിച്ചതാണ്.നിന്നെയും മോനെയും പിരിയുന്നത് ഓര്‍ത്താണ് ഞാന്‍ വേണ്ടെന്ന് വെച്ചത്. ഇനി അത് പറ്റില്ല.ഞാന്‍ പറേന്നതു നീ കേള്‍ക്കുന്നുണ്ടോ.

ലക്ഷ്മിക്കുട്ടി തലയുയര്‍ത്തി വാസുദേവനെ ദയനീയമായി നോക്കി.

സ്ഥലം എം എല്‍ എ രണ്ടു സുഹൃത്തുക്കളുമായി ഹോട്ടല്‍ ബീജിങ്ങില്‍ വീണ്ടും കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഉണ്ണാനെത്തി. ഹോട്ടലിന് മുന്നിലെ ബോര്‍ഡ് എം എല്‍ എ യുടെ സുഹൃത്താണ് ആദ്യം കണ്ടത്.

മുത്തങ്ങാപ്പള്ളി സഹകരണ ബാങ്ക് വകസ്ഥലവും കെട്ടിടവും ലേലത്തിന്

-കെ എ സോളമന്‍ 

No comments:

Post a Comment