ന്യൂഡല്‍ഹി: വനിതാദിനത്തില്‍ കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂരിനുനേരേ അക്രമശ്രമം. തല്‍ക്കത്തോറ സ്റ്റേഡിയത്തിനുസമീപം തരൂരിന്റെ കാറിനുനേരേയായിരുന്നു ബി.ജെ.പി. വനിതകളുടെ അക്രമം.
തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വനിതാദിനാഘോഷത്തിനെത്തിയതായിരുന്നു മന്ത്രി തരൂര്‍. മുഖ്യമന്ത്രി ഷീലാദീക്ഷിതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി. വനിതകള്‍ തരൂരിനെതിരെയും തിരിഞ്ഞു. അദ്ദേഹത്തിന്റെ കാറിനുമുന്നിലേക്ക് തള്ളിക്കയറിയ വനിതാപ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകളും ബീക്കണ്‍ ലൈറ്റും നശിപ്പിച്ചു. കൂടാതെ തല്‍ക്കത്തോറയ്ക്ക് സമീപത്തെ ബാനറുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
കമെന്‍റ് : മുന്‍ഭാര്യമാര്‍ ചട്ടം കെട്ടി അയച്ച വനിതകളാകും അക്രമം നടത്തിയത്
കെ എ സോളമന്‍
No comments:
Post a Comment