Tuesday 5 March 2013

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിക്കുറച്ചു



തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. അവധി ദിനങ്ങളില്‍ ജോലി ചെയ്താല്‍ എട്ടു ദിവസത്തെ ലീവ് സറണ്ടര്‍ മാത്രം അനുവദിക്കാനാണു തീരുമാനം. 24 ദിവസത്തെ ലീവ് സറണ്ടറാണ് അനുവദിച്ചിരുന്നത്. അക്കൗണ്ട്സ് ജനറലിന്‍റെ പരാമര്‍ശത്തെ തുടര്‍ന്നാണു ധനവകുപ്പിന്‍റെ നിര്‍ദേശം. ഉത്തരവിനെ തുടര്‍ന്ന് ഒന്നര ലക്ഷം അധ്യാപകരാണു തുക തിരിച്ചടയ്ക്കേണ്ടി വരും.
2011- 12ല്‍ അവധിക്കാലത്തു സെന്‍സെസ് പ്രവര്‍ത്തനങ്ങള്‍ക്കു പോയ വകുപ്പില്‍ നല്‍കിയ ലീവ് സറണ്ടര്‍ തുക തിരിച്ചു പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. 24 ദിവസത്തെ ലീവ് സറണ്ടര്‍ തുക തിരിച്ചടയ്ക്കണം. അധ്യാപകര്‍ 52 ദിവസമാണു    സെന്‍സെസ് ഡ്യൂട്ടിക്കു പോയിരുന്നത്. തുടര്‍ച്ചയായി 25 ദിവസത്തെ ലീവ് സറണ്ടര്‍ അനുവദിക്കുകയും ചെയ്തു. ഇതു തിരിച്ചു പിടിക്കാനാണു തീരുമാനം.

Comment: ലീവ് സറണ്ടര് കിട്ടിയ കാശുകൊണ്ടാണ് പലചരക്ക് കടയിലേയും കടം കിട്ടാത്ത ചിലടത്തെയും കണക്ക് തീര്‍ത്തത്. ആ കാശ്  തിരികെ തരണമെന്ന് പറഞ്ഞാല്‍ കച്ചോടക്കാര്‍ പറയണ ചീത്ത കൂടി കേള്‍ക്കണം.
-കെ എ സോളമന്‍ 

No comments:

Post a Comment