കൊച്ചി: നഷ്ടം നികത്താന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന കെ. എസ്. ഇ. ബി. ആവശ്യത്തിന് റഗുലേറ്ററി കമ്മീഷന്റെ രൂക്ഷ വിമര്‍ശം. കലൂര്‍ ഐ. എം. എ. ഹൗസില്‍ നടന്ന പൊതു അദാലത്തിലാണ് ചെലവ് ചുരുക്കാന്‍ ബോര്‍ഡ് നടപടിയെടുക്കാത്തതിനെ കമ്മീഷന്‍ വിമര്‍ശിച്ചത്.
വരും വര്‍ഷത്തെ മൊത്തം കമ്മിയായ 2799 കോടി രൂപ നികത്തുന്നതിന് നിരക്ക് വര്‍ദ്ധനയിലൂടെ 1574 കോടി രൂപ കണ്ടെത്തണമെന്നായിരുന്നു ബോര്‍ഡിന്റെ പ്രധാന ആവശ്യം. എന്നാല്‍, വാദം കേട്ട കമ്മീഷന്‍ ചെലവ് ചുരുക്കുന്നതിനായി ബോര്‍ഡ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ആരാഞ്ഞു. കമ്മീഷന്‍ തന്നെ പല ഘട്ടങ്ങളിലായി നിര്‍ദ്ദേശിച്ച, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളിലും, പ്രസരണ നഷ്ടം കുറയ്ക്കുന്നതിലും ബോര്‍ഡ് സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷന്‍ ചോദിച്ചു. ഇവയെല്ലാം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടി. എം. മനോഹരന്‍ ചെയര്‍മാനും, പി. പരമേശ്വരന്‍, മാത്യു ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ആവശ്യപ്പെട്ടു. മറുപടി നല്‍കാത്തപക്ഷം ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
കമന്‍റ് : ഏതെങ്കിലും ഒന്നു പിരിച്ചുവിടണം- ബോര്‍ഡ് അല്ലെങ്കില്‍ റെഗുലറ്ററി കമ്മീഷന്‍
-കെ എ സോളമന്‍
No comments:
Post a Comment