Monday, 18 March 2013

എം.ജി സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണം എന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

എം ആര്‍ ഉണ്ണിക്കെതിരെയുള്ള വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇത്. അന്വേഷണം തീരുന്നതുവരെയോ ആറുമാസം വരെയോ അവധിയില്‍ പ്രവേശിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി ജോലിയ്ക്ക് എത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കമന്‍റ് : രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു, വൈസ്-ചാന്‍സലറെ  എപ്പോഴാണാവോ? 
-കെ എ സോളമന്‍ 


No comments:

Post a Comment