Saturday, 30 March 2013

സിനിമ അഭിനയത്തില്‍പരിശീലനം നേടാന്‍ അവസരം


തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിനിമ അഭിനയത്തില്‍ പരിശീലനം നേടാന്‍ അവസരമൊരുക്കുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കുന്ന പരിശീലന ശില്പശാല മെയ് നാല് മുതല്‍ 14 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടണം.



കമന്‍റ്  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍ നേരമില്ല. എത്ര രൂപ ഡി ഡി അയയ്ക്കണമെന്ന് പറഞ്ഞാല്‍ മതി. സിനിമയില്‍ മുഖം കാണിച്ചിട്ടു ചത്താല്‍ മതിയെന്നും പറഞ്ഞു ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട്.  പണ്ട് അമിതാഭ് ബച്ചന്റെ കമ്പനി സിനിമയില്‍ എടുക്കാന്‍ 500 രൂപ വെച്ചു ചെറുപ്പക്കാരില്‍ നിന്നു വാങ്ങിയിരുന്നു . മുതലും പലിശയുമായി ഇപ്പോള്‍ ലക്ഷം കവിഞ്ഞു കാണും. ആരും സിനിമ അഭിനയിച്ചതായി അറിവില്ല. മലയാള സിനിമയിലും അത്തരം തട്ടിപ്പ് അരങ്ങേറിയതാണ്. പുതിയ അറിയിപ്പോടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല എന്നു വ്യക്തമായി.
-കെ എ സോളമന്‍ 

No comments:

Post a Comment