Friday, 1 March 2013

'സെല്ലുലോയ്ഡ്' വിവാദം: മന്ത്രി കെ.സി.ജോസഫ് പരാമര്‍ശം പിന്‍വലിച്ചു


തൃശ്ശൂര്‍: കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചലച്ചിത്രത്തിനെതിരെ നടത്തിയ പരാമര്‍ശം സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പിന്‍വലിച്ചു.

ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞിരുന്നു. അങ്ങിനെയൊരു പരാമര്‍ശമുണ്ടെങ്കില്‍ അത് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രം കണ്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി പറഞ്ഞുകേട്ടത് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നാണ് വിവാദത്തിലിടപെട്ട് പറഞ്ഞത്.

എന്നാല്‍ ആദ്യം ആരോപമണുന്നയിച്ച കെ.മുരളീധരന്‍ ചിത്രം കണ്ട ശേഷം മലക്കംമറിയുകയും കരുണാകരനെതിരെ തെറ്റായ യാതൊരു പരാമര്‍ശവും ചിത്രത്തിലില്ലെന്ന് തുറന്നുസമ്മതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
Comment: വിഷമിക്കാനില്ല, കാളപെറ്റെന്നു കേട്ടു കയറെടുത്ത ആദ്യ സംഭവം ഇതല്ല, ആദ്യ മന്ത്രിയും ഇതല്ല .
-കെ എ സോളമന്‍ 

No comments:

Post a Comment