Thursday, 7 March 2013

പി.സി ജോര്‍ജിനെതിരേ ആരോപണവുമായി ഗൗരിയമ്മ രംഗത്ത്‌



ആലപ്പുഴ: കെ.ബി ഗണേഷ്‌കുമാറിനെതിരേ സ്ത്രീവിഷയത്തില്‍ ആരോപണമുന്നയിച്ച സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിന്‌ അതേ നാണയത്തില്‍ മറുപടി നല്‍കി കെ.ആര്‍ ഗൗരിയമ്മ രംഗത്ത്‌. ജോര്‍ജ്‌ ആദ്യമായി നിയമസഭയില്‍ വന്ന കാലത്ത്‌ കുട്ടിയുമായി ഒരു സ്ത്രീ എത്തിയിരുന്നെന്നും അന്ന്‌ 2000 രൂപ കൊടുത്ത്‌ ആ സ്ത്രീയെ മടക്കി അയച്ചത്‌ താനാണെന്നും ഗൗരിയമ്മ പറഞ്ഞു.
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേയായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. ചീഫ്‌ വിപ്പിന്റെ കാര്യമൊന്നും പറയേണ്ടെന്ന്‌ പറഞ്ഞാണ്‌ ഗൗരിയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഗണേഷ്‌കുമാര്‍ വിഷയത്തില്‍ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.
എന്നാല്‍ ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത്‌ കള്ളക്കേസായിരുന്നുവെന്ന്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ആ സ്ത്രീ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ 500 രൂപ ചെലവിനത്തില്‍ തനിക്ക്‌ നല്‍കാന്‍ കോടതി വിധിച്ചതാണെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.
ഗൗരിയമ്മയുടെ തലയ്ക്ക്‌ വല്ല കുഴപ്പവും കാണുമെന്നും ടി.വി തോമസ്‌ എന്ന്‌ ഓര്‍ത്താകും തന്റെ പേര്‌ പറഞ്ഞതെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.

കമന്‍റ്:  പി സി ജോര്‍ജിനു ഒരു ചെറിയ ഡോസ് ആവശ്യമാണ്, ഗൌരിയമ്മയില്‍ നിന്നാകുമ്പോള്‍ അതിനു ശക്തികൂടും. സി പി ഐയ്ക്കു ഏറ്റുപിടിക്കാന്‍ ഒരുവിഷയമായി.
-കെ എ സോളമന്‍ 

No comments:

Post a Comment