Wednesday 25 October 2023

#മര്യാദ പാടില്ല?

#മര്യാദപാടില്ല?
സെലിബ്രിറ്റികൾക്ക് മര്യാദ പാടില്ല എന്നാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ വിനായകൻ സംഭവം സൂചിപ്പിക്കുന്നത്

ഭാര്യ പീഡിപ്പിച്ചെന്നോ ഭാര്യയെ പീഡിപ്പിച്ചെന്നോ പരാതി ലഭിച്ചതിനെ തുടർന്നാണ് വനിതപോലീസുകാർ ഉൾപ്പെടെയുള്ളവർ നടൻ  വിനായകന്റെ ഫ്ലാറ്റിൽ എത്തിയത്.  യൂണിഫോമിൽ  ഫ്ലാറ്റിലേക്ക് ചെന്നാൽ ഉണ്ടാകാവുന്ന സീൻ ഒഴിവാക്കാനാകണം പോലീസുകാർ മഫ്തിയിൽ എത്തിയത്. ടിയാന് വനിതാ പോലീസുകാരിയെ യൂണിഫോമിൽ തന്നെ കാണണം , കണ്ടില്ലെങ്കിൽ സ്റ്റേഷനിൽ ചെന്ന് ചോദിക്കും. അത് വേണ്ടിയിരുന്നില്ല. സെലിബ്രിറ്റിയല്ല ആരായാലും  അതിൻറെതായ മിതത്വം പാലിക്കണം. ഒരു വക്കീലിനെ പറഞ്ഞു വിട്ട് കാര്യങ്ങൾ തിരക്കി സോൾവ് ആക്കാവുന്നതായിരുന്നു. അതിനുപകരമാണ് അയാൾ  സ്റ്റേഷനിൽ നേരിട്ടെത്തി വൃത്തികെട്ട ചുരുളി സയലോഗ് നടത്തി  വർമൻ സീൻ സൃഷ്ടിച്ചത്

ശരിക്കും പറഞ്ഞാൽ അയാളുടെ കുടുംബ പ്രശ്നം പോലീസുകാർക്ക് പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല . കഞ്ചാവ് പുകയ്ക്ക് എന്ത് നിയമം, എന്ത് പോലീസ് ? അയാൾക്ക് പോലീസുകാരിയുടെ പേരും അഡ്ഡ്രസ്സും കിട്ടണം, എന്തിന്, കല്യാണലോചന വല്ലതും ?

കൊച്ചി നഗരം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായതുകൊണ്ട് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എന്നത് ഏറ്റവും അധികം ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന സ്ഥലമാണ്. അവിടെ ചെന്ന് ആളാകാൻ നോക്കിയത് വിനായകൻ ചെയ്ത വലിയ അബദ്ധം. പെറ്റി കേസ് മാത്രമേ ചാർജ് ചെയ്തുള്ളൂ. ഇനിയും അവിടെ കയറി ഷോ കാണിക്കാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. അല്ലെങ്കിൽ വകുപ്പു മാറും പോലീസുകാരുടെ ക്ഷമക്കും നെല്ലിപ്പലകയുണ്ട്.

അയാൾ ഭാര്യയെ തല്ലാതിരിക്കുകയും ഭാര്യ പോലീസിന് പരാതി കൊടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. വിദേശത്തു നിന്നു വന്ന ഭാര്യയുമായി രമ്യതപ്പെട്ട് മുറി അടച്ചിട്ടിരുന്ന ടിയാൻ ഇൻറർവ്യൂ ആവശ്യപ്പെട്ട ചാനൽ റിപ്പോർട്ടറെ ഇക്കാര്യം പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തു. ഇത്ര പെട്ടെന്ന് പിണക്കമായോ ഭാര്യയുമായി ? കഞ്ചാവിന്റെ ഓരോ അവസ്ഥാന്തരങ്ങൾ എന്നേ പറയാനാകു. 

പോലീസ് സ്റ്റേഷനിൽ ചെന്ന് അധിക്ഷേപം നടത്തുന്നത് ഇതോടെ നിർത്തിക്കൊള്ളണം.  ഇനിയെങ്ങാനും അങ്ങോട്ട് കയറിച്ചെന്ന്  തനിക്കൊണം കാട്ടിയാൽ അവര് ഒടിച്ചു മടക്കി മൂലക്കെറിയും. പോലീസുകാർക്ക് അക്കാര്യത്തിൽ രാഷ്ട്രീയമില്ല. ക്രിമിനുകളെ കൈകാര്യം ചെയ്യുന്നത് ഉമ്മ വെച്ചും  തൊട്ടു തലോടിയുമല്ല.

അയാളുടെ ഭാര്യക്ക് സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ ? എതിൽ അതും പൊതു സമൂഹത്തിൽ ഇട്ട് അലക്ക്, ജനം അറിയട്ടെ. 
-കെ എ സോളമൻ

Sunday 15 October 2023

Welcome decision

Welcome decision

In India, the legal process moves at a snail's pace. The slow process of our courts often denies justice, because justice delayed is justice denied. There are many reasons why justice delays, including the worthless petitions of some people seeking notoriety.

The Supreme Court's rejection of a petition challenging Darwin's theory of evolution and Einstein's theory of special relativity is a step in the right direction. The SC court said there cannot be a petition under Article 32 of the Indian Constitution to challenge scientific beliefs,

The petitioner's need to prove that the Darwinian theory of evolution and Einstein's equation are false might have originated from understanding. There is no other acceptable theory for Darwinism and that in physics there is no valid theory other than Einstein's theory to explain nuclear energy production. There is experimental evidence to support Einstein's special theory of  relativity.

KA Solaman

Sunday 8 October 2023

ഹമാസിന് തെറ്റി

#ഹമാസിന് തെറ്റി

ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട് ഹമാസിന് വലിയ പിഴവ് സംഭവിച്ചു. ആക്രമണത്തെത്തുടർന്ന്, സാധ്യമായ സംഘർഷങ്ങൾക്കുള്ള സജ്ജീകരണത്തിന്റെ ധീരമായ അവസ്ഥ ഇസ്രായേൽ പ്രഖ്യാപിച്ചു, ഫലസ്തീനിനും ഗാസ മുനമ്പിനുംസംഭവിക്കാവുന്ന നഷ്ടം ചെറുതായിരിക്കില്ല.

ഇസ്രായേൽ യുദ്ധത്തിലാണെന്നും മറ്റുള്ളവരെ തെറ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഐഡിഎഫ് അതിർത്തി വിന്യാസം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നെതന്യാഹു ഉറപ്പിച്ചു പറയുമ്പോൾ അത്  ഇസ്രായേലിന്റെ വിമർശകർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്.

ഇന്ത്യ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു, ഇതിനെ എതിർക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും നിലപാട് രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്.

കെ എ സോളമൻ

Monday 2 October 2023

ഗഡ്കരി ഇഷ്ടം

#ഗഡ്കരി ഇഷ്ടം

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം വിജയത്തിനായി പ്രചാരണത്തിനില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, "വോട്ട് ചെയ്യേണ്ടവർ വോട്ട് ചെയ്യുമെന്നും അല്ലാത്തവർ ചെയ്യില്ല" എന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാഗതാർഹമായ സമീപനമാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുകയോ ആളുകൾക്ക് ചായ നൽകുകയോ ചെയ്യില്ലെന്ന്  തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈമടക്ക് വാങ്ങുകയോ വാങ്ങാൻ ആരെയും അനുവദിക്കുകയോ യില്ല. 

ഗഡ്കരിയുടെ തീരുമാനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും സ്ഥാനാർത്ഥികളിൽ നിന്ന് ചെലവ് വാങ്ങിയ ശേഷം കമ്മീഷന് ആവശ്യമായ പ്രചരണം നടത്തുകയും ചെയ്യാം. അങ്ങനെ ചെയ്യുന്നതിലൂടെ, വോട്ടർമാർ സമയവും പണവും പാഴാക്കുന്നത് അവസാനിപ്പിക്കാനാകും. ജനങ്ങൾക്കും ഏറെ ആശ്വാസം കിട്ടും.

ബാനറുകളും പോസ്റ്ററുകളും ഉച്ചഭാഷിണി പ്രഖ്യാപനങ്ങളും ഇല്ലാതാകുന്നതോടെ  വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണം ഒഴിവാകും.  തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള പത്രക്കുറിപ്പുകൾ മതിയാകും വോട്ടർമാർക്ക് സ്ഥാനാർത്ഥികളെക്കുറിച്ച് മനസ്സിലാക്കാൻ . സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ ഗൃഹസന്ദർശനം നടത്തി വോട്ടർമാരെ നേരിട്ട് കണ്ട് പ്രചരണം നടത്തുകയും ചെയ്യട്ടെ .

-കെ. എ സോളമൻ