Monday 2 October 2023

ഗഡ്കരി ഇഷ്ടം

#ഗഡ്കരി ഇഷ്ടം

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം വിജയത്തിനായി പ്രചാരണത്തിനില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, "വോട്ട് ചെയ്യേണ്ടവർ വോട്ട് ചെയ്യുമെന്നും അല്ലാത്തവർ ചെയ്യില്ല" എന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാഗതാർഹമായ സമീപനമാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുകയോ ആളുകൾക്ക് ചായ നൽകുകയോ ചെയ്യില്ലെന്ന്  തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈമടക്ക് വാങ്ങുകയോ വാങ്ങാൻ ആരെയും അനുവദിക്കുകയോ യില്ല. 

ഗഡ്കരിയുടെ തീരുമാനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും സ്ഥാനാർത്ഥികളിൽ നിന്ന് ചെലവ് വാങ്ങിയ ശേഷം കമ്മീഷന് ആവശ്യമായ പ്രചരണം നടത്തുകയും ചെയ്യാം. അങ്ങനെ ചെയ്യുന്നതിലൂടെ, വോട്ടർമാർ സമയവും പണവും പാഴാക്കുന്നത് അവസാനിപ്പിക്കാനാകും. ജനങ്ങൾക്കും ഏറെ ആശ്വാസം കിട്ടും.

ബാനറുകളും പോസ്റ്ററുകളും ഉച്ചഭാഷിണി പ്രഖ്യാപനങ്ങളും ഇല്ലാതാകുന്നതോടെ  വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണം ഒഴിവാകും.  തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള പത്രക്കുറിപ്പുകൾ മതിയാകും വോട്ടർമാർക്ക് സ്ഥാനാർത്ഥികളെക്കുറിച്ച് മനസ്സിലാക്കാൻ . സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ ഗൃഹസന്ദർശനം നടത്തി വോട്ടർമാരെ നേരിട്ട് കണ്ട് പ്രചരണം നടത്തുകയും ചെയ്യട്ടെ .

-കെ. എ സോളമൻ

No comments:

Post a Comment