#മര്യാദപാടില്ല?
സെലിബ്രിറ്റികൾക്ക് മര്യാദ പാടില്ല എന്നാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ വിനായകൻ സംഭവം സൂചിപ്പിക്കുന്നത്
ഭാര്യ പീഡിപ്പിച്ചെന്നോ ഭാര്യയെ പീഡിപ്പിച്ചെന്നോ പരാതി ലഭിച്ചതിനെ തുടർന്നാണ് വനിതപോലീസുകാർ ഉൾപ്പെടെയുള്ളവർ നടൻ വിനായകന്റെ ഫ്ലാറ്റിൽ എത്തിയത്. യൂണിഫോമിൽ ഫ്ലാറ്റിലേക്ക് ചെന്നാൽ ഉണ്ടാകാവുന്ന സീൻ ഒഴിവാക്കാനാകണം പോലീസുകാർ മഫ്തിയിൽ എത്തിയത്. ടിയാന് വനിതാ പോലീസുകാരിയെ യൂണിഫോമിൽ തന്നെ കാണണം , കണ്ടില്ലെങ്കിൽ സ്റ്റേഷനിൽ ചെന്ന് ചോദിക്കും. അത് വേണ്ടിയിരുന്നില്ല. സെലിബ്രിറ്റിയല്ല ആരായാലും അതിൻറെതായ മിതത്വം പാലിക്കണം. ഒരു വക്കീലിനെ പറഞ്ഞു വിട്ട് കാര്യങ്ങൾ തിരക്കി സോൾവ് ആക്കാവുന്നതായിരുന്നു. അതിനുപകരമാണ് അയാൾ സ്റ്റേഷനിൽ നേരിട്ടെത്തി വൃത്തികെട്ട ചുരുളി സയലോഗ് നടത്തി വർമൻ സീൻ സൃഷ്ടിച്ചത്
ശരിക്കും പറഞ്ഞാൽ അയാളുടെ കുടുംബ പ്രശ്നം പോലീസുകാർക്ക് പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല . കഞ്ചാവ് പുകയ്ക്ക് എന്ത് നിയമം, എന്ത് പോലീസ് ? അയാൾക്ക് പോലീസുകാരിയുടെ പേരും അഡ്ഡ്രസ്സും കിട്ടണം, എന്തിന്, കല്യാണലോചന വല്ലതും ?
കൊച്ചി നഗരം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രമായതുകൊണ്ട് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എന്നത് ഏറ്റവും അധികം ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന സ്ഥലമാണ്. അവിടെ ചെന്ന് ആളാകാൻ നോക്കിയത് വിനായകൻ ചെയ്ത വലിയ അബദ്ധം. പെറ്റി കേസ് മാത്രമേ ചാർജ് ചെയ്തുള്ളൂ. ഇനിയും അവിടെ കയറി ഷോ കാണിക്കാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. അല്ലെങ്കിൽ വകുപ്പു മാറും പോലീസുകാരുടെ ക്ഷമക്കും നെല്ലിപ്പലകയുണ്ട്.
അയാൾ ഭാര്യയെ തല്ലാതിരിക്കുകയും ഭാര്യ പോലീസിന് പരാതി കൊടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. വിദേശത്തു നിന്നു വന്ന ഭാര്യയുമായി രമ്യതപ്പെട്ട് മുറി അടച്ചിട്ടിരുന്ന ടിയാൻ ഇൻറർവ്യൂ ആവശ്യപ്പെട്ട ചാനൽ റിപ്പോർട്ടറെ ഇക്കാര്യം പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തു. ഇത്ര പെട്ടെന്ന് പിണക്കമായോ ഭാര്യയുമായി ? കഞ്ചാവിന്റെ ഓരോ അവസ്ഥാന്തരങ്ങൾ എന്നേ പറയാനാകു.
പോലീസ് സ്റ്റേഷനിൽ ചെന്ന് അധിക്ഷേപം നടത്തുന്നത് ഇതോടെ നിർത്തിക്കൊള്ളണം. ഇനിയെങ്ങാനും അങ്ങോട്ട് കയറിച്ചെന്ന് തനിക്കൊണം കാട്ടിയാൽ അവര് ഒടിച്ചു മടക്കി മൂലക്കെറിയും. പോലീസുകാർക്ക് അക്കാര്യത്തിൽ രാഷ്ട്രീയമില്ല. ക്രിമിനുകളെ കൈകാര്യം ചെയ്യുന്നത് ഉമ്മ വെച്ചും തൊട്ടു തലോടിയുമല്ല.
അയാളുടെ ഭാര്യക്ക് സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ ? എതിൽ അതും പൊതു സമൂഹത്തിൽ ഇട്ട് അലക്ക്, ജനം അറിയട്ടെ.
-കെ എ സോളമൻ
No comments:
Post a Comment