Tuesday 30 August 2011

കണ്ണനെ കാണാന്‍കൊതിച്ച് ഗാനഗന്ധര്‍വന്‍






''ഗുരുവായൂരപ്പനെക്കുറിച്ച് ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. പക്ഷേ, ക്ഷേത്രത്തിനകത്തു കയറി കണ്ണനെ കാണാന്‍ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല'' -ഗാനഗന്ധര്‍വന്‍ യേശുദാസ് ഇത് പറഞ്ഞപ്പോള്‍ ഒരുനിമിഷം ആസ്വാദകര്‍ മൗനംപൂണ്ടു. ബാംഗ്ലൂര്‍ നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ സംഗീതക്കച്ചേരിയില്‍ 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...' എന്ന ദ്വിജാവന്തി രാഗത്തിലുള്ള ഗാനം പാടി ആസ്വാദകര്‍ ഹര്‍ഷാരവം മുഴക്കിയപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍ മനസ്സുതുറന്നത്.

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും തിരുപ്പതിയിലും ദര്‍ഗകളിലുമെല്ലാം ഞാന്‍ പോയിട്ടുണ്ട്. കൃഷ്ണനെക്കുറിച്ച് ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുള്ള എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തി. പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ വന്നു. പക്ഷേ, ഞാന്‍ പറഞ്ഞു: ''ഗുരുവായൂരപ്പന്‍ എന്റെ അപ്പനാണ്. അച്ഛനും മകനുംതമ്മിലുള്ള വിഷയം ഞങ്ങള്‍ തീര്‍ത്തോളാം.''

Comment: If Guruvayurappan is the father, then what is the role of Jesus Christ?
The singer knows how to sell his product.

- K A Solaman

Monday 29 August 2011

ഹസ്സാരെ തൊപ്പി






കൈക്കൂലിക്കാരേ ഹസ്സാരെ തൊപ്പിധരിച്ചു സമീപിക്കണമെന്ന കിരണ്‍ ബേദിയുടെ ആഹ്വാന്‍ കേട്ടാണ് തൊപ്പിയും വെച്ചു പോയത്. ചെന്നപ്പോഴല്ലേ കാണുന്നത്, എല്ലാവരും ഹസ്സാരെ തൊപ്പിയും വെച്ചു ഇരിക്കുന്നു!
-കെ എ സോളമന്‍

Saturday 27 August 2011

റീമസെന്‍ തട്ടകത്തില്‍ തിരിച്ചെത്തുന്നു








ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതിനു ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ റീമ സെന്‍ തന്റെ പഴയ തട്ടകത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കിയ തെലുങ്ക് സിനിമയിലൂടെത്തന്നെയാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേക്കുള്ള തിരിച്ചുവരവും. പ്രമുഖ ടോളിവുഡ് സംവിധായകനായ വി.എന്‍. ആദിത്യയുടെ 'മുഗുരു'വില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായി റീമ സെന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായാണ് റീമ വേഷമിടുന്നത്. തെലുങ്ക് സംവിധായകനായ തേജയിലൂടെയാണ് റീമ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ റീമയ്ക്ക് ദക്ഷിണേന്ത്യയില്‍ കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചു. കന്നഡയിലും തമിഴിലും ചെയ്ത ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഒരിക്കല്‍ മലയാളത്തിലും റീമ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. എന്നാല്‍ ഗ്ലാമര്‍ പരിവേഷവുമായി നിറഞ്ഞുനിന്ന റീമ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു

Comment: ഹാവു , ആശ്വാസായി
കെ എ സോളമന്‍

Thursday 25 August 2011

മെഡിക്കല്‍ സ്റ്റോറിലെ അക്രമം; രണ്ടുപേര്‍ പിടിയിലായതായി സൂചന






ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ മയക്കുമരുന്ന്‌ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായതായി സൂചന. ആറാട്ടുവഴി കുറ്റിയറ ഹൌസില്‍ ജിജോ ഫ്രാന്‍സിസ്‌ (27) ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതായി സൂചന. എന്നാല്‍ തിരുവാമ്പാടി സ്വദേശി ഗണപതി, രാഹുല്‍ രമേശ്‌, തോണ്ടന്‍കുളങ്ങര സ്വദേശി ശ്യാം എന്നിവരെയാണ്‌ പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ജില്ലാ കോടതി പാലത്തിന്‌ സമീപമുള്ള ശ്രീജാ മെഡിക്കത്സ്‌ മയക്കുമരുന്ന്‌ സംഘം അടിച്ചു തകര്‍ത്തത്‌. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കാനാവില്ലെന്ന്‌ പറഞ്ഞതാണ്‌ പ്രകോപനത്തിന്‌ കാരണം

Comment :Who is to be blamed for making this State a land of drunkards and drug addicts?
-K A Solaman

Wednesday 24 August 2011

അട്ടപ്പാടിയില്‍ നിന്നും സുസ്‌ലോണിനെ ഒഴിപ്പിക്കില്ല











തിരുവനന്തപുരം: അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നും സുസ്‌ലോണ്‍ കമ്പനിയെ ഒഴിവാക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക്‌ ആദിവാസികള്‍ക്ക്‌ നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍നിന്ന്‌ ചേര്‍ന്ന യോഗത്തിന്‌ ധാരണയായി.

ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക്‌ തന്നെയായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി. കൂടുതല്‍ പ്രദേശങ്ങളില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്‌ലോണ്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ലാഭത്തില്‍ നിന്ന്‌ ഒരു പങ്ക്‌ പാട്ട ഭൂമി എന്ന നിലയ്ക്ക് ആദിവാസികള്‍ക്ക് നല്‍കും. ഇതിന് ആദിവാസികളുടെ അനുമതി ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comment:സുസ്ലോണ്‍ കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക്‌ ആദിവാസികള്‍ക്ക്‌ നല്‍കുമെന്നു പറയുന്നതിന് പകരം അവരുടെ വായില്‍ മണ്ണ് വാരിയിടുമെന്നു പറഞ്ഞാല്‍ മതിയായിരുന്നു . പൊളിഞ്ഞു പാളിസ്സായ കമ്പനിക്കു ലാഭം പോയിട്ട് മുതലു പോലുമില്ലാതിരിക്കെ എവിടെന്നാണ് ലാഭ വീതം നല്‍കുന്നത് ? ഒരു പക്ഷെ ആദി വാസികുളുടെ ഭൂമി കമ്പനി നേരിട്ടു വിറ്റിട്ടു ഒരു വിഹിതം നല്‍കുമായിരിക്കും
-കെ എ സോളമന്‍

ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ ആയിരം കോടി കടമെടുത്തു









തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തു. റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇതിനുള്ള കടപത്രങ്ങളുടെ വില്‍പ്പന നടന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഓഗസ്റ്റില്‍ പണം തിരിച്ചു നല്‍കേണ്ട കടപത്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Comment: കടമെടുത്ത 1000 കോടിയില്‍ എത്രകോടി നീക്കിവെയ്കും സ്മാള്‍ അടിക്കാന്‍ ?

Tuesday 23 August 2011

രാജാവിനെതിരെ പറഞ്ഞാല്‍ നാക്കുമുറിക്കുമോ ?








തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതില്‍ കേറിപ്പിടിച്ചു കെട്ടിമറിയുകയാണ് സുകുമാരന്‍ നായരും മന്ത്രി കെ സി ജോസെഫും ചെന്നിത്തലയുമൊക്കെ. സാഹചര്യ തെളിവു വെച്ചു നോക്കിയാല്‍ .അച്യുതാനന്ദന്‍ പറഞ്ഞത് ശരിയാകാനാണ് സാധ്യത. ബി അറ തുറക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലേക്കുള്ള തുരങ്കത്തിലെക്കാണോ എന്നത് അറ തുറന്നാലല്ലേ ബോധ്യ മാകുക. അതിനെ ദേവപ്രശനം കൊണ്ട് തടയിട്ടാലോ ?

ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന വിമുക്തഭടന്മാരുടെ പരാതിയെക്കുറിച്ച് ആദ്യം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ് .

-കെ എ സോളമന്‍

Monday 22 August 2011

സ്വര്‍ണവില രണ്ടാമതും കൂടി; പവന് 21200 രൂപ









കൊച്ചി: സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. രാവിലെ 21,000 രൂപയിലെത്തി പുതിയ റെക്കോഡിട്ട പവന്‍വില, ഉച്ചയോടെ വീണ്ടും കൂടി. ഉച്ചയ്ക്ക് 200 രൂപ കൂടി വര്‍ധിച്ച് 21,200 രൂപയിലെത്തി റെക്കോഡ് തിരുത്തി. ഇതോടെ ഒറ്റദിവസം കൊണ്ട് 280 രൂപ ഉയര്‍ന്നു. ഗ്രാമിന് ആദ്യം 10 രൂപയും പിന്നീട് 25 രൂപയും വര്‍ധിച്ച് 2,650 രൂപയിലെത്തി.

കേവലം രണ്ട് വ്യാപാരദിനങ്ങള്‍ കൊണ്ടാണ് 20,000 രൂപയില്‍ നിന്ന് 21,000 രൂപയിലെത്തിയത്. വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 20,000 ഭേദിച്ചത്. അന്ന് രണ്ടുതവണയായി 680 രൂപ കുതിച്ചുയര്‍ന്ന് 20,520 രൂപയിലെത്തുകയായിരുന്നു. ശനിയാഴ്ചയായപ്പോഴേക്കും വില 20,920 രൂപയിലേക്ക് കുതിച്ചു.

Comment: എപ്പോഴാണാവോ ഈ കുമിള പൊട്ടുക ?
-K A Solaman

Friday 19 August 2011

നീ , പഞ്ചമം പാടും കുയിലോ ? - കഥ - കെ എ സോളമന്‍











കടലോര കാഴ്ചയുടെ കവിതയുമായി നടക്കുന്ന കവി പീറ്റര്‍ ബെഞ്ചമിനെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുതെണ്ട കാര്യമില്ല . തന്റെ ആദ്യ കവിതാസമാഹാരം ഒറ്റക്കോപ്പി ബാക്കി വെയ്കാതെ വിറ്റ കവി. പലതവണ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കവിതകള്‍ അവതരിപ്പിച്ച കവി. പത്രങ്ങളിലും അദ്ദേഹത്തെ ക്കുറിച്ച് റൈറ്റ് അപ്പുകള്‍ അനേകം .ഒരിക്കല്‍പ്പോലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത എനിക്ക് അദ്ദേഹത്തോട് ഒട്ടും അസൂയ ഇപ്പോള്‍ ഇല്ല .അദ്ദേഹം എന്റെ സുഹൃത്താണ്.

നടന്നതും പിന്നിട്ടതു മായവഴികള്‍ വെത്യസ്തമെങ്കിലും വന്നു ചേര്‍ന്നത്‌ ഇവിടെ , നടുവിലെ കോവിലകത്ത്‌. ഇന്ന് ചിങ്ങം ഒന്ന് 1187 . നടുവിലെ കോവിലകം അറിയാത്ത ചേര്‍തലക്കാര്‍ ആര് ? ഈ കോവിലകം ഇന്ന് ഇരയിമ്മന്‍തമ്പി സ്മാരകമാണ്, സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ ഉള്ള പുരാവസ്തു ശേഖരങ്ങളില്‍ ഒന്ന്. ഇവിടെയാണ്‌ മഹാനായ കവി ഇരയിമ്മന്‍ തമ്പി ജനിച്ചത്‌. ഈ കോവിലത്താണ് കവി തന്റെ ബാല്യ കാലം പിന്നിട്ടത്‌.
ഇവിടെകേട്ട താരാട്ടില്‍ നിന്നാവാം മലയാളി അമ്മമാരുടെ നാവിന്‍തുമ്പില്‍ മധുരം കിനിയുന്ന താരാട്ടായി മഹത്തായ ആ വശ്യഗാനം പിറന്നത്‌. നമ്മുക്ക് ഒരിക്കല്‍ കൂടി അതൊന്നു കേള്‍ക്കാം

ഓമന തിങ്കള്‍ കിടാവോ..നല്ല കോമള താമര പൂവോ...
പൂവില്‍ വിരിഞ്ഞ മധുവോ..പരി..പൂര്‍ണേന്തു തന്റെ നിലാവോ...

പുത്തന്‍ പവിഴ കൊടിയോ..ചെറു..തത്തകള്‍ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..പഞ്ചമം പാടും കുയിലോ...

തുള്ളും ഇളമാന്‍ കിടാവോ...ശോഭ..കൊള്ളിന്നോരന്നക്കൊടിയോ..
ഈശ്വവരന്‍ തന്ന നിധിയോ..പരമേശ്വരി ഏന്തും കിളിയോ...

പാരിജാതത്തിന്‍ തളിരോ..എന്റെ ഭാഗ്യദൃമത്തിന്‍ ഭലമോ..
വാത്സല്യ രത്‌നത്തേവയ്പ്പാന്‍.. മമ..വച്ചോരു കാഞ്ചന ചെപ്പോ...

ദൃഷ്ടിക്കു വെച്ചോരമൃതോ...കൂരിരുട്ടത്തു വച്ച വിളക്കോ....
കീര്‍ത്തിലതക്കുള്ള വിത്തോ...എന്നും കേടൂവരാതുള്ള മുത്തോ...

ആര്‍ത്തി തിമിരം കളവാനുള്ള...മാര്‍ത്താണ്ട ദേവപ്രഭയോ...
സുക്തിയില്‍ കണ്ട പൊരുളോ...അതി..സൂക്ഷമമാം വീണാരവമോ..

വമ്പിച്ച സന്തോഷവല്ലി തന്റെ..കൊമ്പത്തു പൂത്ത പൂവല്ലീ..
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ..നാവിന്‍..ഇച്ചനല്‍ക്കുന്ന കല്‍ക്കണ്ടോ...

പൂമാനമേറ്റൊരു കാറ്റോ..ഏറ്റം..പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ...
കാച്ഛിക്കുറുക്കിയ പാലോ... നല്ല ഗന്ധമേഴും പനിനീരോ...

നന്മ വിളയും നിലമോ.. ബഹു..ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ...
ദാഹം കളയും ജലമോ..മാര്‍ഗ.. ഖേദം കളയും തണലോ..

വാടാത്ത മല്ലിക പൂവോ..ഞാനും..തേടി വച്ചുള്ള ധനമോ...
കണ്ണിനു നല്ല കണിയോ.. മമ കൈവന്ന ചിന്താമണിയോ...

ലക്ഷ്മീ ഭഗവതി തന്റെ..തിരു.. നെറ്റിയിലിട്ട കുറിയോ..
എന്നുണ്ണി കൃഷ്‌ണന്‍ ജനിച്ചോ..പാരി..ലിങ്ങനെ വേഷം ധരിച്ചോ...

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..കാര്‍വര്‍ണ്ണന്‍ തന്റെ കളിയോ..
പത്മനാഭന്‍ തന്‍ കൃപയോ..ഇനി..ഭാഗ്യം വരുന്ന വഴിയോ...


കാളികുളത്ത് നിന്ന് ഞാന്‍ വടക്കോട്ട്‌ ബൈക്കില്‍ സഞ്ചരിച്ചും ചെങ്ങണ്ടയില്‍ നിന്ന് പീറ്റര്‍ കാല്‍ നടയായി തെക്കോട്ട്‌ സഞ്ചരിച്ചും ആണ് സ്മാരകത്തില്‍ എത്തിയത്. പ്രമുഖരായ ഒട്ടേറെപ്പേര്‍ അവിടെ സന്നിഹിതരായിരുന്നു. സ്മാരകട്രസ്റികളായ രുഗ്മിണിഭായിതമ്പുരാട്ടിയും കൃഷ്ണവര്‍മയും ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത് .ചാണകം തളിച്ച് മാറ്റി നിര്‍ത്തേണ്ടവരെന്നു ചിലരെങ്കിലും കരുതുന്നഞങ്ങളെ എത്ര സ്നേഹത്തോടെയാണ് അവര്‍ സ്വീകരിച്ചത് .ഭാരതീയ വിചാരകേന്ദ്രത്തിന്റെ മലയാള ഭാഷ ദിനാചരണമായിരുന്നു അന്ന് .

ഹ്രസ്വമായ പ്രസംഗവും സ്വന്തം രചനാവതരണവും ആണ് പങ്കെടുക്കുന്നവര്‍ക്ക് ചെയ്യുവനുണ്ടായിരുന്നത്. എല്ലാ പത്ര വാര്‍ത്തയും ഒരു കഥ തന്നെയായത്‌ കൊണ്ട് ഏതെങ്കിലും ഒന്ന് വായിക്കുന്നതില്‍ എനിക്ക് പ്രയാസം ഇല്ല .എന്നാല്‍ കവിയുടെ കാര്യം അങ്ങനെ അല്ല . മനോഹരമായ കവിതകളും കണ്ണ് നനയ്ക്കുന്ന കഥകളും കവിയുടെ പുസ്തകതാളുകളില്‍ . പിന്നെ ഗാനങ്ങളും . പ്രസിദ്ധമായ ഏതു സിനിമ ഗാനത്തിനും പാരഡി രചിക്കാന്‍ കവിക്ക്‌ നിമിഷങ്ങള്‍ മതി.

ഞാന്‍ പീറ്റെറി നോട് ചോദിച്ചു. . " പ്രിയപ്പെട്ട കവി , മൊബൈലിനു റേഞ്ച് കിട്ടാറുണ്ടോ ? "
കവി സംശയത്തോടെ എന്നെ നോക്കി .

" പടിഞ്ഞോട്ട് പോകാന്‍ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന നിങ്ങള്ക്ക് നടുക്കടലില്‍ റേഞ്ച് ഉണ്ടോ ? "

" ഇപ്പോള്‍ തിരിഞ്ഞിരിക്കേണ്ട സാറേ, തണ്ട് വലിയില്ല, യമഹയാണ്, ചുണ്ടന്‍ വള്ളത്തില്‍ ഇരിക്കുന്നത് പോലെ മതി, കുത്തിയിരിന്നു കുറച്ചു മണ്ണെണ്ണപ്പുക ശ്വൊസിക്കണം , തണ്ട് വലിച്ചിരുന്ന കാലത്ത് തൊഴിലാളിക്ക് ആരോഗ്യ മുണ്ടായിരുന്നു, പണി കിട്ടിയാല്‍ കാശും കിട്ടുമായിരുന്നു. ഇപ്പോള്‍ കാശ് കുറവ്, മണ്ണെണ്ണ കത്തിക്കാന്‍ കൂടുതല്‍ കാശ് വേണം . പിന്നെ മൊബൈല്‍, ഞാന്‍ കൊണ്ടുപോവാറില്ല. വല വലിക്കുമ്പോള്‍ ഫോണ്‍ വിളിക്കുന്നതെങ്ങനെ? "

കുട്ടികള്‍ക്ക് ക്ളാസ് എടുക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ഞാന്‍ എന്നെത്തന്നെ അപ്പോള്‍ ഓര്‍ത്തു.

" ഞാന്‍ കവിത ചൊല്ലാണോ അതോ കഥ വായിക്കണോ ? " കവിക്ക്‌ എന്റെ അനുമതി വേണം.
" ഇവിടെ കവിത മതി , ഇരയിമ്മന്‍തമ്പി സ്മാരകമല്ലെ ? , പിന്നെ അവര്‍ അനുവദിച്ചാല്‍ ഒരു സിനിമ ഗാനം കൂടി ആലപിചോള് " ഞാന്‍
" ഏതു ഗാനം ?? "
" അനുരാഗ വിലോചനനായി പറ്റുമോ "
" അതിനൊരു കുഴപ്പമുണ്ട് സാറേ, ചിലപ്പോള്‍ എന്റെ പാരഡി കേറി വരും "

മികച്ചതായിരുന്നു കവിയുടെ പ്രകടനം
പ്രൊഫസര്‍ എന്ന ഡെസിഗനെഷന്‍ കൂടെ ഉള്ളതിനാല്‍ വിവരക്കേട് പറയാതെ രക്ഷപെടണമെന്നതായിരുന്നു എന്റെ ആഗ്രഹം.

സ്മാരകത്തിലെ പ്രകടനത്തിന് ശേഷം ചേര്‍ത്തല പോറ്റി ഹോട്ടലില്‍ ഊണ്
ചോറ് സെക്കണ്ട് ട്രിപ്പ്‌ വന്നപ്പോള്‍ കവിയോടു ഞാന്‍,
" പീറ്ററിന് ഇനി ചോറ് വേണ്ടേ ? "
" വേണ്ട, ഇന്ന് പണിയില്ലാത്ത ദിവസം ആണ് , ആവശ്യത്തിനായി. "
ഇങ്ങനെയും കവിക്ക്‌ ഒരു ചിട്ടവട്ടമോ ? ഞാന്‍ അത്ഭുത പ്പെട്ടു പോയി.

ചിങ്ങം ഒന്നായതുകൊണ്ട് ഹോട്ടലില്‍ പായസം സൌജന്യം

അടുത്ത പരിപാടി ഉച്ചയ്ക്ക് 3 മണിക്ക് ഓടംപള്ളി സുല്‍ത്താന്റെ ഷാലിമാറില്‍ . പൂച്ചാക്കല്‍ ഷാഹുല്‍ എന്ന പേരില്‍ പ്രസിദ്ധനായ നാടക-സിനിമ ഗാന രചയിതാവും കവിയുമായ സുല്‍ത്താന്റെ വീട്ടില്‍ ആലോചന യോഗം . എഴുപതിലേക്ക് കാലൂന്നുന്ന കവിക്ക്‌ സപ്തതി ആദരം നല്‍കണമെന്ന് കവിയുടെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഗ്രഹം . ചേര്‍ത്തല 'സംസ്കാര' സെക്രട്ടറി വെട്ടക്കല്‍ മജീദാണ് ഞങ്ങളെ കമ്മറ്റിയില്‍ ഉള്‍പെടുത്തിയത്‌. ഷാലിമാറിലേക്ക് പോകുന്ന വഴിയില്‍ പള്ളിപ്പുറത്തുള്ള ഐ എച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഒന്ന് കേറി. അവിടെ പിള്ളേര്‍ പഠിക്കുകയാണോ അതോ റാഗിംഗ് നടത്തി കളിക്കുകയാണോ എന്നറിയാമല്ലോ ? ചെന്നപ്പോഴല്ലേ മനസ്സിലാകുന്നത്‌, അവിടെയും ചിങ്ങം ഒന്ന്, അരവണ പായസം ഏവര്‍ക്കും ഫ്രീ !

പള്ളിപ്പുറത്തമ്മയെ വണങ്ങിയിട്ടാണ് ഞാനും കവിയും ഓടംപള്ളിയിലേക്ക് വണ്ടി വിട്ടത്. പള്ളിക്ക് വടക്ക് റോഡിനു പടിഞ്ഞാറ് വശം മനോഹരമായ ഒരു തെങ്ങിന്‍ തോപ്പ്. അവിടെ വണ്ടി നിര്‍ത്തണമെന്ന് കവിക്ക്‌ ആഗ്രഹം .
" തെങ്ങ് കണ്ടിട്ടില്ലേ പീറ്ററെ ? ' ഞാന്‍ കവിയോടു ചോദിച്ചു.
" ഇത് കണ്ടാല്‍ എങ്ങനെ കവിത വരാതിരിക്കും സാര്‍ ? , എത്ര കമനീയ മായിരിക്കുന്നു ? " പീറ്റര്‍ കവിത എഴുതാന്‍ തുടങ്ങി .

ജപ്പാന്‍ കുടി വെള്ളത്തിനു ഇറക്കി യിട്ടിരിക്കുന്ന കൂറ്റന്‍ പൈപ് ചൂണ്ടി ക്കാട്ടി ഞാന്‍ പീറ്ററോടു ചോദിച്ചു , " പീറ്റര്‍ , ഈ കുഴലില്‍ പുട്ടുണ്ടാക്കിയാല്‍ എങ്ങനെ ഇരിക്കും ? "
" ഇത് ആര് തിന്നു തീര്‍ക്കും, എത്ര ചാക്ക് അരി വേണം, തേങ്ങ, എങ്ങനെ ഇതില്‍ ആവി കേറ്റും ? " കവിക്ക്‌ ആകെ സംശയം .
"എങ്കില്‍ വാ " വീണ്ടും ബൈക്കിനു പുറകില്‍ കവിയുമായി ഓടം പള്ളിയിലേക്ക്.
" ഷാലി മാറില്‍ എത്തിയതും യോഗ നടപടിയിലെ മുഖ്യ അജണ്ട ആയ ചായ കുടി ആരംഭിച്ചു കഴിഞ്ഞിരുന്നു . യോഗാധ്യക്ഷന്‍, അന്‍പത്തി മൂന്നാമത്തെ സിനിമയുടെ ഗാനരചന പൂര്‍ത്തിയാക്കി എത്തിയ പ്രസിദ്ധ ഗാന രചയിതാവ് രാജീവ്‌ ആലുങ്കല്‍. സുല്‍ത്താന്റെ ബീഗം അംബി ടീച്ചര്‍ അതിഥി സല്കാരത്തിലാണ്.
" കപ്പ വറുത്തതിനു എരിവു കുറവാണ്, പക്ഷെ ഉപ്പു കൂടിപ്പോയി" :ആലുങ്കല്‍ .
അടുത്ത സിനിമയിലെ പാട്ടാണെന്ന് പീറ്റര്‍ എന്നോട് .

ഇനി പണപ്പിരിവാ ണ് വിഷയം . ഇങ്ങനെ ഒരു അക്കിടിയില്‍ വന്നു വീഴുമെന്നു ഞാനും പീറ്ററും ഓര്‍ത്തതെയില്ല .
മജീദിനെ മനസ്സില്‍ ധ്യാനിച്ചു ഞാനും കവിയും കൂടി ഒരു തുകയങ്ങു പ്രഖ്യാപിച്ചു.
ഇതിനുള്ളില്‍ ഒന്ന് രണ്ടു തവണ സുല്‍ത്താന്റെ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായി ഭക്ഷണം കഴിച്ചിട്ടുണ്ട്. ബാക്കി കൂടി കഴിച്ചു കൊടുത്ത തുക മുതലാക്കാമെന്നു കരുതി ഞാന്‍ കവിയോടു ചോദിച്ചു.
"എന്ത് പറയുന്നു പീറ്റര്‍ ? /
കവി എന്നെ നോക്കി ചിരിച്ചു.
തിരികെ ചേര്‍ത്തലയില്‍ എത്തിയ ശേഷം കണ്ടു തീരാത്തകടലോരകാഴ്ചകള്‍ക്കായ്‌ കവി കടലിനെലക്ഷ്യ മാക്കിയും ഞാന്‍ കുളത്തെ (മാരാരിക്കുളം ) ലക്ഷ്യമാക്കിയും യാത്ര തുടര്‍ന്നു.

-കെ എ സോളമന്‍

Wednesday 17 August 2011

സ്വാശ്രയ പരീക്ഷ ഹൈക്കോടതി റദ്ദാക്കി







കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷ ഹൈക്കോടതി റദ്ദാക്കി. മാനേജ്മെന്റുകളില്‍ നിന്നും സീറ്റ്‌ ഏറ്റെടുക്കാത്ത സര്‍ക്കാര്‍ നിലപാട്‌ നാണക്കേടാണെന്ന്‌ കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന്‌ പ്രവേശനം നടത്തണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു.

സര്‍ക്കാരുമായി ധാരണയിലെത്തിയിരിക്കുന്ന പത്തു കോളേജുകളിലെ പ്രവേശനത്തെയാണ്‌ വിധി ബാധിക്കുക. ജൂലായ്‌ 14 ന്‌ നടത്തിയ പരീക്ഷയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. മാനേജ്‌മെന്റ്‌ കണ്‍സോര്‍ഷ്യം അഞ്ചേകാല്‍ ലക്ഷം കോടതിച്ചെലവായി നല്‍കണമെന്നും കോടതി വിധിച്ചു.

Comment:The Kerala High Court cancelling the entrance examination conducted by the self-financing managements for management seats is a welcome verdict The examination was not transparent and was an obvious attempt to admit mediocre students from influential families. The money is the only criterion for admission based on examination conducted by the self-financing college managements
K A Solaman

Tuesday 16 August 2011

അബ്രഹാം ലിങ്കണ് തന്റെ മകന്റെ അധ്യാപകനെഴുതിയ കത്ത്








അമേരിക്കന് പ്രസിഡണ്ട് അബ്രഹാം ലിങ്കണ് തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില് കാണാം.

''എല്ലാ മനുഷ്യരും
നീതിമാന്മാരല്ലെന്നും
എല്ലാവരും സത്യമുള്ളവരല്ലെന്നും
അവന് പഠിക്കേണ്ടിവരും, എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ സ്വാര്ത്ഥമതിയായ രാഷ്ട്രീയക്കാരനും
പകരം അര്പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

എല്ലാ ശത്രുക്കള്ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില് നിന്നവനെ
അകറ്റി നിര്ത്തുക, നിങ്ങള്ക്കാവുമെങ്കില്
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന് പഠിക്കട്ടെ.
പുസ്തകങ്ങള് കൊണ്ട്
അല്ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തതയില് മുങ്ങിയൊരു
ലോകം. അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന് ചിന്തിക്കട്ടെ.

സ്കൂളില് തോല്ക്കുന്നതാണ്
ചതിക്കുന്നതിനേക്കാള്
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില് വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
എല്ലാവരും ഘോഷയാത്രയില്
അലിഞ്ഞുചേരുമ്പോള്
ആള്ക്കൂട്ടത്തെ
പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന് പഠിപ്പിക്കുക.
നിങ്ങള്ക്കാവുമെങ്കില് ദു:ഖിതനായിരിക്കുമ്പോള്
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില് ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന് അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്ത്തലയക്കുന്ന ആള്ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില് ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അമിതസ്നേഹം കൊണ്ട് വീര്പ്പുമുട്ടിക്കരുത്.
അഗ്നിയോടടുക്കുമ്പോഴേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ബുദ്ധിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല് മാത്രമേ മനുഷ്യരില്
വലുതായ വിശ്വാസമുണ്ടാവൂ.

നിങ്ങള്ക്കെന്ത് ചെയ്യാനാവുമെന്ന് ഞാന് നോക്കട്ടെ.

എല്ലാത്തിനപ്പുറം അവന് എന്റെ അരുമയാണ്.
ഞാന് അവനെ ഏറെ സ്നേഹിക്കുന്നു.''

- K A Solaman

Monday 15 August 2011

നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി









ന്യൂഡല്‍ഹി: നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Comment: കഴിയില്ലെങ്കില്‍ വേറെ എന്തെങ്കിലും ഒരു മാര്‍ഗ്ഗം കാട്ടിതരൂ പ്രധാന്‍മന്ത്രിജി

കെ എ സോളമന്‍

Sunday 14 August 2011

ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എസ്.








തൃശൂര്‍: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണെന്നും ദേവപ്രശ്‌നത്തിന്റെ പേരില്‍ ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ക്ഷേത്രത്തിലെ നിലവറ തുറന്നാല്‍ വലിയ കുഴപ്പം സംഭവിക്കുമെന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നും വി.എസ്. പറഞ്ഞു.

Comment: ജോത്സ്യന്‍മാര്‍ സര്‍ക്കാരിനെയും കോടതിയെ ഭയപ്പെടുത്തും . അയ്യപ്പവിഗ്രഹത്തില്‍ ഒരു സ്ട്ര്രീ (ജയമാല) തൊട്ടെന്ന് പ്രവചിച്ച പണിക്കരേപ്പോലുള്ള ദേവപ്രശ്നക്കാര്‍ വേറെയുമുണ്ട് . അറകളിലെ നിധി ജോല്സ്യന്മാരും അമ്പലവാസികളും കൂടി പങ്കിട്ടെടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയാല്‍ പിന്നെ പ്രശ്നമില്ല .

-കെ എ സോളമന്‍

Saturday 13 August 2011

ഇന്ത്യ വീണ്ടും നാണംകെട്ടു: ഇംഗ്ലണ്ട് ഒന്നാമത്‌, വാര്‍ത്തകള്‍ ചോരുന്നത് നാണക്കേട്: പിണറായി








ബര്‍മിങ്ങാം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ട് വര്‍ഷത്തോളം കൊണ്ടുനടന്ന ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ പദവിയും ഇന്ത്യ ഇംഗ്ലണ്ടിന് അടിയറവെച്ചു.

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുവരുന്ന എല്ലാ വര്‍ത്തകളും ശരിയല്ല. എന്നാല്‍ വാര്‍ത്താ ചോര്‍ച്ച സി.പി.എം പോലെയുള്ള ഒരു പാര്‍ട്ടിയ്ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

Comment:ഇത് നാണക്കേടിന്റെ കാലമല്ലെന്ന് ആരെങ്കിലും പറഞ്ഞോ?
-കെ എ സോളമന്‍

Friday 12 August 2011

മമ്മൂട്ടിക്കും മോഹന്‍‌ലാലിനും 30 കോടിയുടെ അനധികൃത സമ്പാദ്യം












കൊച്ചി: സിനിമാതാരങ്ങളായ മോഹന്‍ലാലിനും, മമ്മൂട്ടിയ്ക്കും കണക്കില്‍പ്പെടാത്ത 30 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന് ആദായനികുതി വകുപ്പ്‌ വെളിപ്പെടുത്തി. ഇരുവരുടെയും കൊച്ചിയിലെയും, ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും നടത്തിയ പരിശോധനയ്ക്ക്‌ ശേഷം വാര്‍ത്താ കുറിപ്പിലാണ്‌ ആദായനികുതി വകുപ്പ്‌ ഇക്കാര്യം അറിയിച്ചത്‌.

Comment: Whatever Dr Sukumar Azhikode thinks, Mammootty and Mohanlal are Siamese twins. They earned together hence no separate account!
-K A Solaman

Wednesday 10 August 2011

ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം








തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Comment: Chief Minister Oommen Chandy has done a noble job. Who said a huge majority is needed to do good things?
- K A Solaman

Tuesday 9 August 2011

നടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു


Nayanathara


Diana Mariam Kurian







ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ചേര്‍ന്നതോടെ അവര്‍ നയന്‍താര എന്ന പേരുതന്നെ തുടരുമെന്നാണറിയുന്നത്.

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്‍മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥപേര്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയരംഗത്തെത്തുന്നത്.

2005 മുതല്‍ തമിഴ്‌സിനിമയില്‍ സജീവമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പ്രഭുദേവയും ഭാര്യയും തമ്മില്‍ അടുത്തിടെ വിവാഹമോചിതരായി. മതംമാറ്റത്തോടെ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.

Cooment: അങ്ങനെ ഡയാന മറിയം കുര്യന്‍എന്ന മാപ്പിളത്തിക്കുട്ടി നയന്‍താര എന്ന ഹിന്ദു മണിക്കുട്ടിയായി . ലവ്ജിഹാദ് മുസ്ലിമുകള്‍ക്കു മാത്രമല്ല, ഹിന്ദു സഹോദരന്മാര്‍ക്കു മാവാം.

ഇനിയിപ്പോള്‍ തിരിച്ചു വരണമെന്ന് തോന്നിയാല്‍ ശുദ്ധികര്‍മവും ഗായത്രിമന്ത്രവും ഒന്നും ഇല്ല കേട്ടോ. രണ്ടു തുള്ളി ആനാം വെള്ളം തളിക്കും, അത്രേയുള്ളൂ. ചില പാട്ട്കാരെ പോലെ പള്ളീല്‍ കുംബസരിക്കേം അമ്പലത്തില്‍ നെയ്യഭിഷേകം നടത്തുകയും ചെയ്യുന്നതിനേക്കാള്‍ ഭേദമാണ് ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്കുന്നത്.

കെ എ സോളമന്‍

നിഷ്കളങ്കന്‍, നിരാമയന് ഉമ്മന്‍ ചാണ്ടി‍!






നിയമപരമായി നേരിടും, രാഷ്ട്രീയമായി നേരിടും-നിയമം അതിന്റെ വഴിയ്ക്ക് നീങ്ങും -ഇതായിരുന്നു കുറച്ചുനാള്‍ മുമ്പത്തെ ഭരണക്കാരുടെ തിരുമൊഴി. ഇപ്പോള്‍ ദേ , തിരുവന്ചൂരും അത് തന്നെ പറയുന്നു. നിഷ്കളങ്കനും, നിര്‍ദോഷിയും നിരാമയനുമായ ഉമ്മന്‍ ചാണ്ടി പാം ഓയിലില്‍ ചവുട്ടി കാല്‍ തെന്നിയതിനാല്‍ നിയമം അതിന്റെ വഴിക്കു നീങ്ങു മെന്നു തിരിവേന്ചൂര്‍ .
നിയമത്തെ വഴിനടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നെങ്കിലും ഒരു കരക്കെത്തുമോ ?

-കെ എ സോളമന്‍

Sunday 7 August 2011

കന്റോന്‍മെന്റു വൈറസ്‌- കഥ -കെ എ സോളമന്‍












ആദ്യ ദിവസം തന്നെ ലക്ഷംഹിറ്റ്‌ കിട്ടിയ മുഖ്യമന്ത്രിയുടെ ഒഫീസ് കാണാന്‍ കോയാകുഞ്ഞു മുതലാളിക്ക് പെരുത്തു മോഹം.
"ഒന്മാര്‍ ആപ്പിസില്‍ ഇരുന്നു കപ്പലണ്ടി കൊറിക്കുകയാണോ അതോ എസ് എം എസ് വിട്ടു കളിക്കുക യാണോ , ഒന്നറിയണമല്ലോ" .

കോയാകുഞ്ഞു മുതലാളിക്ക് തടി കച്ചവടമാണ് പണി. ബിസിനെസ് നോക്കി നടത്താന്‍ മാനേജര്‍ കം സെക്രട്ടറി ഹംസയുണ്ട്. എന്തിനും ഒരു കയ്യും കണക്കും വെണ മെന്നല്ലേ പറയണത് .

"എടാ ഹംസേ, ഹമുക്കേ , നീ എവിടെയായിരിന്നു ഇത്ര നേരം എവിടെ നിന്റെ ലാപ്‌ ടോപ്‌ ? "
" ഇവിടുണ്ട് മുതലാളി . "

" എടാ നീ അതൊന്നു ഓണാക്കി ചാണ്ടിന്റെ, ഉമ്മടെ മുഖ്യന്റെ ആപ്പീസ് ഒന്ന് കാട്ടിയെ ആ കുന്ത്രാണ്ടത്തില്‍ ഇപ്പ കാണാമെന്നല്ലേ ചന്ദ്രികേ വായിച്ചത് ".
" നോക്കട്ട മുതലാളി "
ഡബ്ളിയു. ഡബ്ളിയു. ഡബ്ളിയു. കേരള സി എം ഗവ ഇന്‍ -ഹംസ ലാപ്‌ ടോപ്പില്‍ ടൈപ്പു ചെയ്തു
എന്റര്‍ ചെയ്തതും ലാപ്‌ ടോപ്പില്‍ നിന്നും 'ടപ്‌' എന്നൊരു ശബ്ദം, സ്ക്രീന്‍ ബ്ളാക്ക് ഔട്ട്‌ .

"എന്താണ്ട അത് "
" ലാപ്‌ ടോപ്‌ ജാമായി മുതലാളി, വൈറസ്‌ ആണെന്ന് തോന്നുന്നു, ഒന്നും കിട്ടുന്നില്ല്ല "

"അപ്പ ഉമ്മടെ തടീന്റെ കണക്കൊക്കെ പോയോ , എന്റെ റബ്ബേ . ആ ഔസേപ്പ് മാപ്പിളയോട് എന്ത് പറയും ? ഒന്ന് തട്ടി നോക്കെടാ ഹമുക്കേ, ഉമ്മടെ "മാങ്ങോന്റെ റേഡിയോ" യില്‍ തട്ടി നോക്കണ പോലെ. കണക്കു കിട്ടയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും ഹമുക്കേ"
തോളില്‍ കിടന്ന ടര്‍ക്കി എടുത്തു കോയാകുഞ്ഞു മുതലാളി തല കിഴുകം വീശി .
------------

ശ്രീ പത്മാനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്നം





തിരുവനന്തപുരം: ശ്രീ പത്മാനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പിന്റെ ദേവഹിതമറിയുന്നതിന്‌ നാളെ മുതല്‍ മൂന്ന്‌ ദിവസം ക്ഷേത്രത്തില്‍ ദേവപ്രശ്നം വയ്ക്കും. തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്‌ ദേവപ്രശ്നത്തിന്‌ നേതൃത്വം നല്‍കുക.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, രാജകുടുംബാംഗങ്ങള്‍, ക്ഷേത്രം തന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമായത്‌. ഇതുവരെ ക്ഷേത്രത്തില്‍ നടത്തിയ കണക്കെടുപ്പും പരിശോധനയും ദൈവഹിതത്തിന് അനുകൂലമാണോയെന്ന് അറിയുകയാണ് ഉദ്ദേശം. കൂടാതെ ഇനി നടക്കാന്‍ പോകുന്ന പരിശോധന, ബി നിലവറ തുറക്കല്‍, സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കല്‍ എന്നിവയ്ക്കു ദൈവഹിതമുണ്ടോയെന്നു ദേവപ്രശ്നത്തിലൂടെ കണ്ടെത്തും.

Comment ഉണ്ണിക്കൃഷ്ണപണിക്കരുടെ ശബരിമല ദേവപ്രശ്നംപോലെ ആകരുതു ഇത്.
- കെ എ സോളമന്‍

Saturday 6 August 2011

ആംവേ കേന്ദ്രങ്ങളില്‍ റെയ്ഡ്‌








കൊച്ചി: ആംവേ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി പോലീസ്‌ റെയ്ഡ്‌ നടത്തി. കൊച്ചിയില്‍ വൈറ്റിലയിലുള്ള ആംവേ വില്‍പനശാലയില്‍ രാവിലെ മുതല്‍ വൈകിട്ട്‌ വരെ റെയ്ഡ്‌ നടന്നു. ഉത്തരമേഖലാ എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം വയനാട്‌ ജില്ലയില്‍ നിന്നുള്ള പോലീസുകാരാണ്‌ റെയ്ഡ്‌ നടത്തിയത്‌. എറണാകളം, കോഴിക്കോട്‌, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും റെയ്ഡ്‌ നടന്നു.

ഇന്ത്യയിലും വിദേശത്തും മണിചെയിന്‍ മാതൃകയില്‍ സാധനങ്ങള്‍ വില്‍പന നടത്തിവരുന്ന സ്ഥാപനമാണ്‌ ആംവേ. കേരളത്തില്‍ തന്നെ ആയിരക്കണക്കിനാളുകള്‍ ഈ സ്ഥാപനത്തിന്റെ വില്‍പനയില്‍ കണ്ണികളായുണ്ട്‌. മണിച്ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സ്ഥാപനത്തിന്‌ അനുമതി ഇല്ലായിരുന്നുവെന്നും പണം നിക്ഷേപിച്ച ചിലര്‍ക്ക്‌ സാമ്പത്തിക നഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി നല്‍കിയതെന്നും സൂചനയുണ്ട്‌. രാവിലെ ആരംഭിച്ച റെയ്ഡ്‌ വൈകിട്ട്‌ 6 മണിയോടെയാണ്‌ പൂര്‍ത്തിയാക്കിയത്‌. പരിശോധനക്കുശേഷം ഷട്ടറുകള്‍ പൂട്ടി സീല്‍ ചെയ്തശേഷമാണ്‌ പോലീസ്‌ സ്ഥലത്തുനിന്നും മടങ്ങിയത്‌.

Comment: ഇനിയിപ്പോള്‍ മിച്ചമിരിക്കുന്ന ന്യൂ ട്രിലിറ്റ് കഴിച്ചു ആംവേ മേലാളന്മാര്‍ക്ക് സ്വയം തടി വണ്ണിപ്പിക്കാം
കെ എ സോളമന്‍

Thursday 4 August 2011

രജനീകാന്ത് ചെന്നൈയില്‍ ആസ്‌പത്രി തുടങ്ങുന്നു








ചെന്നൈ: അസുഖബാധിതനായി ആസ്പത്രിയില്‍ കിടന്നപ്പോള്‍ തന്റെ സുഖപ്രാപ്തിക്കായി പ്രാര്‍ഥനയും വഴിപാടും നടത്തിയ തമിഴക മക്കള്‍ക്ക് തന്റെസ്‌നേഹം തിരികെ നല്‍കാന്‍ ഉദ്ദേശിച്ച് സൂപ്പര്‍താരം രജനീകാന്ത് സ്വന്തമായി ആസ്പത്രി നിര്‍മിക്കാനൊരുങ്ങുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുകയും ഒപ്പം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയുമാണ് രജനീകാന്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു അറിയിച്ചു. ചെന്നൈയ്ക്കടുത്ത വണ്ടല്ലൂരായിരിക്കും ആസ്പത്രി നിര്‍മിക്കുക. ഇതിനായി ഭൂമി വാങ്ങിക്കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും ഇത് ഒരു പക്ഷേ, ചെന്നൈയിലെത്തന്നെ വലിയ ആസ്പത്രിയായിരിക്കും.

അതേസമയം പാവപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇവിടെ ചികിത്സ സൗജന്യമായിരിക്കും - സത്യനാരായണ പറഞ്ഞു. സിനിമയില്ലാത്ത ഇടവേളകളില്‍ യോഗയുടെയും ആത്മീയതയുടെയും ലോകത്ത് വിഹരിക്കാനാഗ്രഹിക്കുന്ന രജനീകാന്തിന് പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്‍മനസ് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നുവെന്ന് സത്യനാരായണ ഓര്‍ക്കുന്നു. സിംഗപ്പൂരിലെ ചികിത്സയ്ക്കുശേഷം രജനിയുടെ ആരോഗ്യനിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comment: മലയാളത്തിലെ മെഗാ-സൂപ്പര്‍ താരങ്ങള്‍ക്കും ഈ ദിശയില്‍ ബുദ്ധി ഉദിക്കട്ടെ.

കെ എ സോളമന്‍

വക്കം കമ്മിറ്റി റിപ്പോര്‍ട്ട്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ കാലുവാരല്‍ നടന്നുവെന്ന് വക്കം പുരുഷോത്തമന്‍ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു . ഇത് കണ്ടു പിടിക്കാനാണോ മാസങ്ങളോളം ജില്ലകള്‍ തോറും നടന്നു അണ്ടിപ്പരിപ്പും, കൊഞ്ചുവറുത്തതും തിന്നത് ?

-കെ എ സോളമന്‍

Tuesday 2 August 2011

ആദരസന്ധ്യ


Smt M Vijayamma(left) with Sri M A Baby, former Education Minister of Kerala


Posted on: 02 Aug 2011
Mathrubhumi news
ചേര്‍ത്തല: ആലോചന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ആദരസന്ധ്യ പി. തിലോത്തമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എല്‍.പുരം സര്‍വോദയ ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപിക എം. വിജയമ്മ, കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടിയ കെ.എസ്. സിബി എന്നിവരെ ആദരിച്ചു. ഡോ. കെ.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എ. സോളമന്‍, വി.കെ. സുപ്രന്‍, ഉല്ലല ബാബു, ഇ. ഖാലിദ്, അളപ്പന്‍തറ രവി, ഡി. ശ്രീകുമാര്‍, പ്രസാദ്, സാബ്ജി, എന്‍. ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന കവിസമ്മേളനം ചേര്‍ത്തല സംസ്‌കാര സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു.

ആ കുട്ടിയാണ് ചിത്ര -ചെല്ലപ്പന്‍ കഥ- കെ എ സോളമന്‍









"അനുഭവകഥയാണ് ഞാന്‍ പറയുന്നത്, " ചെല്ലപ്പന്‍ എന്നോട് പറഞ്ഞു.
" ചാവറയച്ഛന്റെ കഥയാണെങ്കില്‍ വേണ്ട, അന്പതു തവണ കേട്ടിട്ടുള്ളതാണ് " ഞാന്‍ .
" അതല്ല സാറേ, കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് ഞാനും പി ഭാസ്കരനും , എല്‍ പി ആര്‍ വര്‍മയും കൂടി ....."
" ഏതു ഭാസ്കരന്‍ ? "
" അപ്പോള്‍ സാര്‍ അറിയില്ല, പി ഭാസ്കരനെ , കായലിരമ്പത്ത് വലയെറിഞ്ഞ ഭാസ്കരനെ, നീലക്കുയില്‍ ഭാസ്കരനെ ..... . ഞങ്ങള്‍ മൂവരും കൂടി വഴുതക്കാട്ട് നടക്കാനിറങ്ങിയതാണ് . പാടോം കടന്നു പാലം കയറി ഇടവരമ്പ് വഴി പുരയിടത്തില്‍ എത്തി. ഒരു ചെറ്റക്കുടില്‍ . എന്റെ വീട് പോലെ, വാതില്‍ പാതി തുറന്നിട്ടുണ്ട് . ആ കുടിലില്‍ നിന്ന് കാറ്റിലുടെ ഒഴുകുന്നു ഒരു ഗാനം, നയനമനോഹരമായ ഒരു ഗാനം." .
" നയനം എന്ന് ചേട്ടന്‍ ഉദ്ദേശിച്ചത് കാതായിരിക്കും ? "

"ഏതാണി കുട്ടി, എത്ര സുന്ദരമായി പാടുന്നു, ഭാസ്കരന്‍ മാഷ്‌ എന്റെ കൈകളില്‍ പിടിച്ചിട്ടു പറഞ്ഞു, നില്‍ക്കു ചെല്ലപ്പ, ആ ഗാനം ഒന്ന് കഴിഞ്ഞോട്ടെ. അങ്ങനെ ഭാസ്കരന്‍ മാഷ്‌ കണ്ടെടുത്ത കുട്ടിയാണ് ചിത്ര "

" അതെയോ ? സംഗീതജ്ഞന്‍ കൃഷ്ണന്‍നായരുടെ മകളാണ് ചിത്രയെന്നും വിഖ്യാതഗായിക കെ ഓമനക്കുട്ടിയുടെ ശിഷ്യയാണെന്നും സംഗീതത്തില്‍ പോസ്റ്റ്‌ ഗ്രാജുഎഷന്‍ ഉണ്ടെന്നുമാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് "

" അപ്പോള്‍ ആ കുട്ടിയല്ലേ ചിത്ര ? "
ചെല്ലപ്പന്‍ കഥ അവസനിപ്പിച്ചു.

Monday 1 August 2011

സ്‌കൂളുകളിലെ ഓണപ്പരീക്ഷ 22 മുതല്‍ 29 വരെ






തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാവും പരീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ ഓണപ്പരീക്ഷയും ക്രീസ്മസ് പരീക്ഷയും നിര്‍ത്തലാക്കിയിരുന്നു.

Comment: തീരുമാനം ചില സാറന്മാര്‍ക്ക്‌ അശേഷം പിടിച്ചു കാണില്ല. ചോദ്യ പേപ്പര്‍ഇടുക (തൊടുപുഴ മോഡല്‍ അല്ല) ഇനവിജിലേഷന്‍ നടത്തുക, ഉത്തരകടലാസ്സുകള്‍ നോക്കുക, പ്രോഗ്രെസ്സ് കാര്‍ഡ്‌ തയ്യാറാക്കുക, ഇതൊക്കെ മെനക്കേടുള്ള പരിപാടികള്‍ ആണ്. ചെയ്തിട്ട് കാലവും കുറെ ആയി.

-കെ എ സോളമന്‍

എന്താണ് വി.എസ്സിന്റെ ഉദ്ദേശ്യം?











ഉദ്ദേശ്യം മറ്റോന്നുമല്ല, കുറച്ചു പേരെ മൂലക്കിരുത്തണം. പെണ്ണു കേസ്സില്‍ പെട്ട് രണ്ടു പേര്‍ മൂലക്കായി കഴിഞ്ഞു. വേറെ കേസില്‍ പെട്ട കുറച്ചു പ്രഗല്‍ഭന്മാരു കൂടി സ്വന്തം പാര്ട്ടിയിലുണ്ട് , അവരെക്കൂടി മൂലക്കോട്ടു തള്ളണം. ഇനിയിപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം എടുത്തു കളയുമെന്നു പറഞ്ഞു ഒരു എസ് ആര്‍ പിയും ഭീഷണിപെടുത്താന്‍ വരില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പച്ച തൊടാതെ പോകേണ്ടേതായിരുന്നു . തന്ത്രം അത്ര അഭിലഷണീയമായിരുന്നില്ലെങ്കിലും അച്യുതാനന്ദനാണ് മുഖം രക്ഷിച്ചെടുത്തത്. ബെര്‍ലിന്‍ മതില്‍ ചാടിയതിന്റെ അദ്ദേഹത്തിനെതിരെ നടപടി എടുക്കണം പോലും!

പിണറായിപാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുപ്പോലെ തച്ചങ്കരിയെ പിന്താങ്ങുന്നത്‌മതി അച്യുതാനന്ദന്റെ ഇമേജ് വര്‍ദ്ധിക്കാന്‍

കെ എ സോളമന്‍