Saturday, 6 August 2011
ആംവേ കേന്ദ്രങ്ങളില്‍ റെയ്ഡ്
കൊച്ചി: ആംവേ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് നടത്തി. കൊച്ചിയില്‍ വൈറ്റിലയിലുള്ള ആംവേ വില്‍പനശാലയില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ റെയ്ഡ് നടന്നു. ഉത്തരമേഖലാ എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലയില്‍ നിന്നുള്ള പോലീസുകാരാണ് റെയ്ഡ് നടത്തിയത്. എറണാകളം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും റെയ്ഡ് നടന്നു.
ഇന്ത്യയിലും വിദേശത്തും മണിചെയിന്‍ മാതൃകയില്‍ സാധനങ്ങള്‍ വില്‍പന നടത്തിവരുന്ന സ്ഥാപനമാണ് ആംവേ. കേരളത്തില്‍ തന്നെ ആയിരക്കണക്കിനാളുകള്‍ ഈ സ്ഥാപനത്തിന്റെ വില്‍പനയില്‍ കണ്ണികളായുണ്ട്. മണിച്ചെയിന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സ്ഥാപനത്തിന് അനുമതി ഇല്ലായിരുന്നുവെന്നും പണം നിക്ഷേപിച്ച ചിലര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും സൂചനയുണ്ട്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് 6 മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. പരിശോധനക്കുശേഷം ഷട്ടറുകള്‍ പൂട്ടി സീല്‍ ചെയ്തശേഷമാണ് പോലീസ് സ്ഥലത്തുനിന്നും മടങ്ങിയത്.
Comment: ഇനിയിപ്പോള്‍ മിച്ചമിരിക്കുന്ന ന്യൂ ട്രിലിറ്റ് കഴിച്ചു ആംവേ മേലാളന്മാര്‍ക്ക് സ്വയം തടി വണ്ണിപ്പിക്കാം
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment