Thursday, 4 August 2011
രജനീകാന്ത് ചെന്നൈയില്‍ ആസ്‌പത്രി തുടങ്ങുന്നു
ചെന്നൈ: അസുഖബാധിതനായി ആസ്പത്രിയില്‍ കിടന്നപ്പോള്‍ തന്റെ സുഖപ്രാപ്തിക്കായി പ്രാര്‍ഥനയും വഴിപാടും നടത്തിയ തമിഴക മക്കള്‍ക്ക് തന്റെസ്‌നേഹം തിരികെ നല്‍കാന്‍ ഉദ്ദേശിച്ച് സൂപ്പര്‍താരം രജനീകാന്ത് സ്വന്തമായി ആസ്പത്രി നിര്‍മിക്കാനൊരുങ്ങുന്നു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുകയും ഒപ്പം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയുമാണ് രജനീകാന്ത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് രജനീകാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു അറിയിച്ചു. ചെന്നൈയ്ക്കടുത്ത വണ്ടല്ലൂരായിരിക്കും ആസ്പത്രി നിര്‍മിക്കുക. ഇതിനായി ഭൂമി വാങ്ങിക്കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും ഇത് ഒരു പക്ഷേ, ചെന്നൈയിലെത്തന്നെ വലിയ ആസ്പത്രിയായിരിക്കും.
അതേസമയം പാവപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇവിടെ ചികിത്സ സൗജന്യമായിരിക്കും - സത്യനാരായണ പറഞ്ഞു. സിനിമയില്ലാത്ത ഇടവേളകളില്‍ യോഗയുടെയും ആത്മീയതയുടെയും ലോകത്ത് വിഹരിക്കാനാഗ്രഹിക്കുന്ന രജനീകാന്തിന് പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്‍മനസ് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നുവെന്ന് സത്യനാരായണ ഓര്‍ക്കുന്നു. സിംഗപ്പൂരിലെ ചികിത്സയ്ക്കുശേഷം രജനിയുടെ ആരോഗ്യനിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comment: മലയാളത്തിലെ മെഗാ-സൂപ്പര്‍ താരങ്ങള്‍ക്കും ഈ ദിശയില്‍ ബുദ്ധി ഉദിക്കട്ടെ.
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
theerchayum nalla karayangale namukku swagatham cheyyaam.......
ReplyDeleteThank you Mr Jayaraj for your valuable comment.
ReplyDelete-K A SOlaman