Thursday, 25 August 2011
മെഡിക്കല്‍ സ്റ്റോറിലെ അക്രമം; രണ്ടുപേര്‍ പിടിയിലായതായി സൂചന
ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ പിടിയിലായതായി സൂചന. ആറാട്ടുവഴി കുറ്റിയറ ഹൌസില്‍ ജിജോ ഫ്രാന്‍സിസ് (27) ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതായി സൂചന. എന്നാല്‍ തിരുവാമ്പാടി സ്വദേശി ഗണപതി, രാഹുല്‍ രമേശ്, തോണ്ടന്‍കുളങ്ങര സ്വദേശി ശ്യാം എന്നിവരെയാണ് പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ കോടതി പാലത്തിന് സമീപമുള്ള ശ്രീജാ മെഡിക്കത്സ് മയക്കുമരുന്ന് സംഘം അടിച്ചു തകര്‍ത്തത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കാനാവില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം
Comment :Who is to be blamed for making this State a land of drunkards and drug addicts?
-K A Solaman
Subscribe to:
Post Comments (Atom)
No comments:
Post a Comment