Tuesday, 2 August 2011
ആദരസന്ധ്യ
Smt M Vijayamma(left) with Sri M A Baby, former Education Minister of Kerala
Posted on: 02 Aug 2011
Mathrubhumi news
ചേര്‍ത്തല: ആലോചന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ആദരസന്ധ്യ പി. തിലോത്തമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എല്‍.പുരം സര്‍വോദയ ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപിക എം. വിജയമ്മ, കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടിയ കെ.എസ്. സിബി എന്നിവരെ ആദരിച്ചു. ഡോ. കെ.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എ. സോളമന്‍, വി.കെ. സുപ്രന്‍, ഉല്ലല ബാബു, ഇ. ഖാലിദ്, അളപ്പന്‍തറ രവി, ഡി. ശ്രീകുമാര്‍, പ്രസാദ്, സാബ്ജി, എന്‍. ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന കവിസമ്മേളനം ചേര്‍ത്തല സംസ്‌കാര സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment