Sunday, 7 August 2011

ശ്രീ പത്മാനാഭസ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്നം





തിരുവനന്തപുരം: ശ്രീ പത്മാനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പിന്റെ ദേവഹിതമറിയുന്നതിന്‌ നാളെ മുതല്‍ മൂന്ന്‌ ദിവസം ക്ഷേത്രത്തില്‍ ദേവപ്രശ്നം വയ്ക്കും. തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്‌ ദേവപ്രശ്നത്തിന്‌ നേതൃത്വം നല്‍കുക.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, രാജകുടുംബാംഗങ്ങള്‍, ക്ഷേത്രം തന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമായത്‌. ഇതുവരെ ക്ഷേത്രത്തില്‍ നടത്തിയ കണക്കെടുപ്പും പരിശോധനയും ദൈവഹിതത്തിന് അനുകൂലമാണോയെന്ന് അറിയുകയാണ് ഉദ്ദേശം. കൂടാതെ ഇനി നടക്കാന്‍ പോകുന്ന പരിശോധന, ബി നിലവറ തുറക്കല്‍, സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കല്‍ എന്നിവയ്ക്കു ദൈവഹിതമുണ്ടോയെന്നു ദേവപ്രശ്നത്തിലൂടെ കണ്ടെത്തും.

Comment ഉണ്ണിക്കൃഷ്ണപണിക്കരുടെ ശബരിമല ദേവപ്രശ്നംപോലെ ആകരുതു ഇത്.
- കെ എ സോളമന്‍

No comments:

Post a Comment