Monday, 1 August 2011

സ്‌കൂളുകളിലെ ഓണപ്പരീക്ഷ 22 മുതല്‍ 29 വരെ






തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാവും പരീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ ഓണപ്പരീക്ഷയും ക്രീസ്മസ് പരീക്ഷയും നിര്‍ത്തലാക്കിയിരുന്നു.

Comment: തീരുമാനം ചില സാറന്മാര്‍ക്ക്‌ അശേഷം പിടിച്ചു കാണില്ല. ചോദ്യ പേപ്പര്‍ഇടുക (തൊടുപുഴ മോഡല്‍ അല്ല) ഇനവിജിലേഷന്‍ നടത്തുക, ഉത്തരകടലാസ്സുകള്‍ നോക്കുക, പ്രോഗ്രെസ്സ് കാര്‍ഡ്‌ തയ്യാറാക്കുക, ഇതൊക്കെ മെനക്കേടുള്ള പരിപാടികള്‍ ആണ്. ചെയ്തിട്ട് കാലവും കുറെ ആയി.

-കെ എ സോളമന്‍

No comments:

Post a Comment