Wednesday 24 August 2011

അട്ടപ്പാടിയില്‍ നിന്നും സുസ്‌ലോണിനെ ഒഴിപ്പിക്കില്ല











തിരുവനന്തപുരം: അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നും സുസ്‌ലോണ്‍ കമ്പനിയെ ഒഴിവാക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക്‌ ആദിവാസികള്‍ക്ക്‌ നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍നിന്ന്‌ ചേര്‍ന്ന യോഗത്തിന്‌ ധാരണയായി.

ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക്‌ തന്നെയായിരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കി. കൂടുതല്‍ പ്രദേശങ്ങളില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്‌ലോണ്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ലാഭത്തില്‍ നിന്ന്‌ ഒരു പങ്ക്‌ പാട്ട ഭൂമി എന്ന നിലയ്ക്ക് ആദിവാസികള്‍ക്ക് നല്‍കും. ഇതിന് ആദിവാസികളുടെ അനുമതി ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comment:സുസ്ലോണ്‍ കാറ്റാടി കമ്പനിയുടെ വരുമാനത്തിന്റെ ഒരുപങ്ക്‌ ആദിവാസികള്‍ക്ക്‌ നല്‍കുമെന്നു പറയുന്നതിന് പകരം അവരുടെ വായില്‍ മണ്ണ് വാരിയിടുമെന്നു പറഞ്ഞാല്‍ മതിയായിരുന്നു . പൊളിഞ്ഞു പാളിസ്സായ കമ്പനിക്കു ലാഭം പോയിട്ട് മുതലു പോലുമില്ലാതിരിക്കെ എവിടെന്നാണ് ലാഭ വീതം നല്‍കുന്നത് ? ഒരു പക്ഷെ ആദി വാസികുളുടെ ഭൂമി കമ്പനി നേരിട്ടു വിറ്റിട്ടു ഒരു വിഹിതം നല്‍കുമായിരിക്കും
-കെ എ സോളമന്‍

No comments:

Post a Comment