Tuesday, 23 August 2011
രാജാവിനെതിരെ പറഞ്ഞാല്‍ നാക്കുമുറിക്കുമോ ?
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതില്‍ കേറിപ്പിടിച്ചു കെട്ടിമറിയുകയാണ് സുകുമാരന്‍ നായരും മന്ത്രി കെ സി ജോസെഫും ചെന്നിത്തലയുമൊക്കെ. സാഹചര്യ തെളിവു വെച്ചു നോക്കിയാല്‍ .അച്യുതാനന്ദന്‍ പറഞ്ഞത് ശരിയാകാനാണ് സാധ്യത. ബി അറ തുറക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലേക്കുള്ള തുരങ്കത്തിലെക്കാണോ എന്നത് അറ തുറന്നാലല്ലേ ബോധ്യ മാകുക. അതിനെ ദേവപ്രശനം കൊണ്ട് തടയിട്ടാലോ ?
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന വിമുക്തഭടന്മാരുടെ പരാതിയെക്കുറിച്ച് ആദ്യം അന്വേഷിക്കേണ്ടത് സര്‍ക്കാരാണ് .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment