Monday, 22 August 2011

സ്വര്‍ണവില രണ്ടാമതും കൂടി; പവന് 21200 രൂപ









കൊച്ചി: സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. രാവിലെ 21,000 രൂപയിലെത്തി പുതിയ റെക്കോഡിട്ട പവന്‍വില, ഉച്ചയോടെ വീണ്ടും കൂടി. ഉച്ചയ്ക്ക് 200 രൂപ കൂടി വര്‍ധിച്ച് 21,200 രൂപയിലെത്തി റെക്കോഡ് തിരുത്തി. ഇതോടെ ഒറ്റദിവസം കൊണ്ട് 280 രൂപ ഉയര്‍ന്നു. ഗ്രാമിന് ആദ്യം 10 രൂപയും പിന്നീട് 25 രൂപയും വര്‍ധിച്ച് 2,650 രൂപയിലെത്തി.

കേവലം രണ്ട് വ്യാപാരദിനങ്ങള്‍ കൊണ്ടാണ് 20,000 രൂപയില്‍ നിന്ന് 21,000 രൂപയിലെത്തിയത്. വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 20,000 ഭേദിച്ചത്. അന്ന് രണ്ടുതവണയായി 680 രൂപ കുതിച്ചുയര്‍ന്ന് 20,520 രൂപയിലെത്തുകയായിരുന്നു. ശനിയാഴ്ചയായപ്പോഴേക്കും വില 20,920 രൂപയിലേക്ക് കുതിച്ചു.

Comment: എപ്പോഴാണാവോ ഈ കുമിള പൊട്ടുക ?
-K A Solaman

4 comments:

  1. Thank you Jayaraj for your kind visit.

    -K A Solaman

    ReplyDelete
  2. അങ്ങനെയൊന്നും ഈ കുമിള പൊട്ടില്ല മാഷെ..25000 വരെ പോകുമെന്ന വിദഗ്ദര്‍ പറയുന്നത്.

    ReplyDelete
  3. നന്ദി ജയരാജിന്റെ സ്നേഹിതനായ ദുബായിക്കാരാ .
    -കെ എ സോളമന്‍

    ReplyDelete