Saturday, 27 August 2011
റീമസെന്‍ തട്ടകത്തില്‍ തിരിച്ചെത്തുന്നു
ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതിനു ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ റീമ സെന്‍ തന്റെ പഴയ തട്ടകത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കിയ തെലുങ്ക് സിനിമയിലൂടെത്തന്നെയാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേക്കുള്ള തിരിച്ചുവരവും. പ്രമുഖ ടോളിവുഡ് സംവിധായകനായ വി.എന്‍. ആദിത്യയുടെ 'മുഗുരു'വില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായി റീമ സെന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായാണ് റീമ വേഷമിടുന്നത്. തെലുങ്ക് സംവിധായകനായ തേജയിലൂടെയാണ് റീമ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ റീമയ്ക്ക് ദക്ഷിണേന്ത്യയില്‍ കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചു. കന്നഡയിലും തമിഴിലും ചെയ്ത ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഒരിക്കല്‍ മലയാളത്തിലും റീമ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. എന്നാല്‍ ഗ്ലാമര്‍ പരിവേഷവുമായി നിറഞ്ഞുനിന്ന റീമ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു
Comment: ഹാവു , ആശ്വാസായി
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment