Monday, 1 August 2011
എന്താണ് വി.എസ്സിന്റെ ഉദ്ദേശ്യം?
ഉദ്ദേശ്യം മറ്റോന്നുമല്ല, കുറച്ചു പേരെ മൂലക്കിരുത്തണം. പെണ്ണു കേസ്സില്‍ പെട്ട് രണ്ടു പേര്‍ മൂലക്കായി കഴിഞ്ഞു. വേറെ കേസില്‍ പെട്ട കുറച്ചു പ്രഗല്‍ഭന്മാരു കൂടി സ്വന്തം പാര്ട്ടിയിലുണ്ട് , അവരെക്കൂടി മൂലക്കോട്ടു തള്ളണം. ഇനിയിപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം എടുത്തു കളയുമെന്നു പറഞ്ഞു ഒരു എസ് ആര്‍ പിയും ഭീഷണിപെടുത്താന്‍ വരില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പച്ച തൊടാതെ പോകേണ്ടേതായിരുന്നു . തന്ത്രം അത്ര അഭിലഷണീയമായിരുന്നില്ലെങ്കിലും അച്യുതാനന്ദനാണ് മുഖം രക്ഷിച്ചെടുത്തത്. ബെര്‍ലിന്‍ മതില്‍ ചാടിയതിന്റെ അദ്ദേഹത്തിനെതിരെ നടപടി എടുക്കണം പോലും!
പിണറായിപാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുപ്പോലെ തച്ചങ്കരിയെ പിന്താങ്ങുന്നത്‌മതി അച്യുതാനന്ദന്റെ ഇമേജ് വര്‍ദ്ധിക്കാന്‍
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment