Tuesday, 30 August 2011
കണ്ണനെ കാണാന്‍കൊതിച്ച് ഗാനഗന്ധര്‍വന്‍
''ഗുരുവായൂരപ്പനെക്കുറിച്ച് ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. പക്ഷേ, ക്ഷേത്രത്തിനകത്തു കയറി കണ്ണനെ കാണാന്‍ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല'' -ഗാനഗന്ധര്‍വന്‍ യേശുദാസ് ഇത് പറഞ്ഞപ്പോള്‍ ഒരുനിമിഷം ആസ്വാദകര്‍ മൗനംപൂണ്ടു. ബാംഗ്ലൂര്‍ നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയ സംഗീതക്കച്ചേരിയില്‍ 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...' എന്ന ദ്വിജാവന്തി രാഗത്തിലുള്ള ഗാനം പാടി ആസ്വാദകര്‍ ഹര്‍ഷാരവം മുഴക്കിയപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍ മനസ്സുതുറന്നത്.
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും തിരുപ്പതിയിലും ദര്‍ഗകളിലുമെല്ലാം ഞാന്‍ പോയിട്ടുണ്ട്. കൃഷ്ണനെക്കുറിച്ച് ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുള്ള എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തി. പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ വന്നു. പക്ഷേ, ഞാന്‍ പറഞ്ഞു: ''ഗുരുവായൂരപ്പന്‍ എന്റെ അപ്പനാണ്. അച്ഛനും മകനുംതമ്മിലുള്ള വിഷയം ഞങ്ങള്‍ തീര്‍ത്തോളാം.''
Comment: If Guruvayurappan is the father, then what is the role of Jesus Christ?
The singer knows how to sell his product.
- K A Solaman
Subscribe to:
Post Comments (Atom)
hridayam niranja onashamsakal.........
ReplyDeleteAashamsakal Mr Jayaraj
ReplyDeleteK A Solaman