Tuesday, 9 August 2011
നടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു
Nayanathara
Diana Mariam Kurian
ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ചേര്‍ന്നതോടെ അവര്‍ നയന്‍താര എന്ന പേരുതന്നെ തുടരുമെന്നാണറിയുന്നത്.
ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്‍മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥപേര്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയരംഗത്തെത്തുന്നത്.
2005 മുതല്‍ തമിഴ്‌സിനിമയില്‍ സജീവമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പ്രഭുദേവയും ഭാര്യയും തമ്മില്‍ അടുത്തിടെ വിവാഹമോചിതരായി. മതംമാറ്റത്തോടെ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
Cooment: അങ്ങനെ ഡയാന മറിയം കുര്യന്‍എന്ന മാപ്പിളത്തിക്കുട്ടി നയന്‍താര എന്ന ഹിന്ദു മണിക്കുട്ടിയായി . ലവ്ജിഹാദ് മുസ്ലിമുകള്‍ക്കു മാത്രമല്ല, ഹിന്ദു സഹോദരന്മാര്‍ക്കു മാവാം.
ഇനിയിപ്പോള്‍ തിരിച്ചു വരണമെന്ന് തോന്നിയാല്‍ ശുദ്ധികര്‍മവും ഗായത്രിമന്ത്രവും ഒന്നും ഇല്ല കേട്ടോ. രണ്ടു തുള്ളി ആനാം വെള്ളം തളിക്കും, അത്രേയുള്ളൂ. ചില പാട്ട്കാരെ പോലെ പള്ളീല്‍ കുംബസരിക്കേം അമ്പലത്തില്‍ നെയ്യഭിഷേകം നടത്തുകയും ചെയ്യുന്നതിനേക്കാള്‍ ഭേദമാണ് ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്കുന്നത്.
കെ എ സോളമന്‍
Subscribe to:
Post Comments (Atom)
aashamsakal........
ReplyDelete