കൊച്ചി: മഞ്ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസത്തേയ്ക്ക് നീട്ടി. ഗോവയ്ക്ക് പകരം മുംബൈയിലായിരിക്കും ചിത്രീകരണം നടക്കുക. ഗോവയിലെ മഴയും അമിതാഭ് ബച്ചന്റെ സൌകര്യവും കണക്കിലെടുത്താണ് ചിത്രീകരണം മുംബൈയിലേക്ക് മാറ്റിയത്.
അടുത്ത മാസം 15, 16 തീയതികളിലായിരിക്കും ചിത്രീകരണം. മുംബൈയില്‍ പടുകൂറ്റന്‍ സെറ്റിട്ടായിരിക്കും ഷൂട്ടിംഗ് നടത്തുക. കല്യാണ്‍ ജൂവലറിയുടെ ‘വിശ്വാസം അതല്ലെ എല്ലാം’ പരമ്പരയിലെ പുതിയ പരസ്യചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രീകരിക്കുന്നുണ്ട്. ബിഗ്‌ബിക്കൊപ്പം നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍ എന്നിവരും മഞ്ജുവാര്യരുടെ മടങ്ങിവരവില്‍ ഒപ്പമുണ്ടാകും.
ശ്രീകുമാര്‍ മേനോനാണ് മഞ്ജുവാര്യരുടെ മടങ്ങിവരവ് ക്യാമറയില്‍ പകര്‍ത്തുന്നത്. പരസ്യത്തിനപ്പുറം പല ചിത്രങ്ങളും മഞ്ജുവിനായി അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്.
Comment:‘വിശ്വാസം അതല്ലെ എല്ലാം’ പവന് 25400 ഉണ്ടായിരുന്നതാണ്, 20400 ആക്കി കുറച്ചിട്ടുണ്ട്. വിശ്വാസം അതാണു എല്ലാം’
-കെ എ സോളമന്‍
No comments:
Post a Comment