കാസര്‍കോട്: സംസ്ഥാനത്ത് ടോള്‍ പിരിക്കാത്ത 28 പുതിയ റോഡുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പതിനായിരം കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഈ പണം പലിശ കുറഞ്ഞ മേഖലയില്‍ നിന്നും മൂന്നു വര്‍ഷത്തിനകം കണ്ടെത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതിയുടെ പ്രഖ്യാപനം നടത്തും. പൂര്‍ണമായി ടോള്‍ പിരിവ് ഒഴിവാക്കിയാകും പദ്ധതിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതില്‍ പകുതി റോഡുകള്‍ മലബാര്‍ മേഖലയിലായിരിക്കും.
ഓരോ റോഡും ഓരോ പദ്ധതിയായി പരിഗണിച്ചായിരിക്കും നിര്‍മാണം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ വികസനം കേരളത്തിലും സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞുടോള്‍ പിരിക്കാത്ത 28 പുതിയ റോഡുകള്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി
കമന്‍റ് : ടോള്‍ പിരിക്കാത്ത 28 പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനു പകരം ഒരെണ്ണത്തിന്റെ ടോള്‍പിരിവ് അങ്ങ് നിര്‍ത്തിക്കൂടായിരുന്നോ?
-കെ എ സോളമന്‍
No comments:
Post a Comment