Saturday, 22 June 2013

മഞ്ജു വാര്യര്‍ മടങ്ങിവരുന്നു; ബച്ചനൊപ്പം


കൊച്ചി: മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തെത്തുന്നത് അമിതാഭ് ബച്ചനൊപ്പമാണ്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. പ്രസിദ്ധമായ 'വിശ്വാസം അതല്ലെ എല്ലാം' ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് ബച്ചനൊപ്പം മഞ്ജു പ്രത്യക്ഷപ്പെടുക. ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര സംവിധായകനും കല്യാണ്‍ പരസ്യങ്ങള്‍ക്കുപിന്നിലെ ബുദ്ധികേന്ദ്രവുമായ വി.എ. ശ്രീകുമാറാണ് ചിത്രം ഒരുക്കുന്നത്. എല്ലാ ഭാഷകളിലും ഇതേ പരസ്യചിത്രത്തില്‍ മഞ്ജു തന്നെയാണ് അഭിനയിക്കുക. തമിഴില്‍ പ്രഭുവും തെലുങ്കില്‍ നാഗാര്‍ജുനയും കന്നഡയില്‍ ശിവരാജ് കുമാറുമാണ് മഞ്ജുവിനൊപ്പം എത്തുന്നത്. ഷൂട്ടിങ് ഈ മാസം ഒടുവില്‍ ഗോവയിലോ കേരളത്തിലോ നടക്കും. രണ്ടു മിനുട്ടാണ് പരസ്യത്തിന്റെ ദൈര്‍ഘ്യം. ഒന്നരക്കോടിയാണ് ചെലവ്.

ഇന്ത്യയിലെ ഏറ്റവും വിശ്വാസമുള്ള ബ്രാന്‍ഡിനൊപ്പമാണ് മടങ്ങിവരവെന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനാകുന്നതിലുള്ള സന്തോഷവും അവര്‍ പ്രകടിപ്പിച്ചു. ''വിശ്വാസത്തിന്റെ കഥ പറയുന്ന ഞങ്ങളുടെ അഞ്ചാമത്തെ പരസ്യത്തില്‍ സ്ത്രീ കഥാപാത്രത്തിനാണ് പ്രാധാന്യം. അമിതാഭ് ബച്ചനെപ്പോലൊരു മഹാ നടന് ഒപ്പം നില്‍ക്കുന്ന മഹാ നടിയെയാണ് ഞങ്ങള്‍ അന്വേഷിച്ചത്. മഞ്ജുവിന് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല'' - കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറയുന്നു. മഞ്ജു വാര്യരെ മലയാളികള്‍ക്ക് തിരിച്ചുനല്‍കാനായതില്‍ തങ്ങള്‍അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ് : ഒന്നോടി, ഒന്നുകെട്ടി, ഒന്നുപെറ്റു, മടങ്ങിവരവ് ആഘോഷിക്കുകയാണ് മീഡിയ, സോഷിയലും അല്ലാത്തവയും. പതിവ് സിനിമാഗോഷ്ടികളിയുമായി നടക്കുന്ന ദിലീപിനെ ഒന്നു ഇരുത്തണമെന്നു ആര്‍ക്കോവാശിയുള്ളതുപോലെ. ഇതുകഴിഞ്ഞാല്‍ ജയഭാരതിയാണ് കല്യാണ്‍ അണ്ണന്റെ വിശ്വാസം രക്ഷിക്കാനെത്തുന്നത് 
-കെ എ സോളമന്‍ 

No comments:

Post a Comment