തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറി സാംസ്‌കാരിക സംഗമവും പുസ്തകപ്രകാശനവും നടത്തി. കൊക്കോതമംഗലം എ.വി.നായരുടെ 'ആദികാവ്യത്തിന്റെ ഏടുകളിലൂടെ' എന്ന പുസ്തകം പ്രൊഫ.കെ.എ.സോളമന്‍ പ്രകാശനം ചെയ്തു. ബാലസാഹിത്യകാരന്‍ ഉല്ലല ബാബു പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയാമണി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഡി.വിശ്വംഭരന്‍,പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, സ്മിത സന്തോഷ്, ടി.ടി.സാജു, എന്‍.മുകുന്ദന്‍, വെള്ളിയാകുളം പരമേശ്വരന്‍, ഡി.ബാബു, ഇ.രാജപ്പന്‍ നായര്‍, നെല്‍സണ്‍ എം.സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
No comments:
Post a Comment