ന്യുഡല്‍ഹി: കോണ്‍ഗ്രസില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വരുന്ന രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ എഐസിസിസിയിലും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളിലും സ്ത്രീകള്‍ക്ക് 50% പ്രാതിനിധ്യം ഉറപ്പുവരുത്തും. സംവരണമായല്ല, പ്രാതിനിധ്യമായാണ് സ്ത്രീകളെ പാര്‍ട്ടി മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുതായി ചുമതലയേറ്റ പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ അനുപാതമനുസരിച്ച് സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടു. അത് വരും വര്‍ഷങ്ങളില്‍ പരിഹരിക്കപ്പെടുമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി വക്താവ് ഭക്ത ചരണ്‍ ദാസ് അറിയിച്ചു.
നിലവില്‍ 12 അംഗ എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിത മാത്രമാണുള്ളത്. അംബികാ സോണി. 44 സെക്രട്ടറിമാരില്‍ അഞ്ചു പേര്‍ മാത്രമാണ് സ്ത്രീകള്‍..
കമന്‍റ് : വനിതാ കമ്മീഷന് ഇപ്പോതന്നെ പിടിപ്പതു പണിയുണ്ട്
-കെ എ സോളമന്‍
No comments:
Post a Comment