Monday 17 June 2013

ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തും: ഡോ.എ.വി.ജോര്‍ജ്


കോട്ടയം: ഹൃദയകുമാരി കമ്മിറ്റി ശുപാര്‍ശകള്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണെന്ന് എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജ് പറഞ്ഞു. എംജിയില്‍ 2013-14 അക്കാദമിക വര്‍ഷം നടപ്പിലാക്കുന്ന അക്കാദമിക പരിഷ്‌കാരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച ഹൃദയകുമാരി കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും നേരത്തെ തീരുമാനമെടുത്തിരുന്നു.
2013-14 അദ്ധ്യയന വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന സെവന്‍ പോയിന്റ് ഇന്‍ഡയറക്ട് ഗ്രേഡിംഗ് സമ്പ്രദായം നിലവിലുള്ള പരാതികള്‍ പരിഹരിക്കാനുതകുന്നതും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കാര്യക്ഷമമായി വിലയിരുത്താനും സാധിക്കു ം. എം.ജി. സര്‍വ്വകലാശാലയില്‍ 2009-ലാണ് ചോയ്‌സ്ഡ് ബേസ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ഫൈവ് പോയിന്റ് സ്‌കെയില്‍ ഗ്രേഡിങ്ങിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് സെവന്‍ പോയിന്റ് ഗ്രേഡിംഗ് ആരംഭിക്കുക എന്നതാണ് ഹൃദയകുമാരി കമ്മിറ്റിയുടെ പ്രധാന ഒരു നിര്‍ദ്ദേശം. നിലവില്‍ 63 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും 87 ശതമാനം മാര്‍ക്ക് കിട്ടുന്ന വിദ്യാര്‍ത്ഥിക്കും ബി ഗ്രേഡാണ് നല്‍കി വരുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന മാര്‍ക്ക് രേഖപ്പെടുത്തുകയുമില്ല. ഈ അപാകം പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും.
പുതിയ ഗ്രേഡിങ്ങ് പ്രകാരം 90 മാര്‍ക്കും അധികവും 80-89, 70-79, 60-69, 50-59, 50-59, 40-ന് താഴെ എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കുക. 40-ല്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ പരാജയപ്പെടും. ഇന്റേണല്‍ മാര്‍ക്കുള്‍പ്പെടെ 40 ശതമാനം മാര്‍ക്ക് ലഭിച്ചാലെ ജയിക്കുകയുള്ളു. സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പകരം വാര്‍ഷിക പ്രാക്ടിക്കല്‍ പരീക്ഷയാകും ഇനി മുതല്‍ നടത്തുക.
ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ സര്‍വ്വകലാശാല തന്നെ നടത്തി ഹോം വാല്യുവേഷന്‍ അനുവദിക്കും. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ക്യാമ്പ് വാല്യുവേഷന്‍ ആയിരിക്കും. നവംബര്‍, മെയ് മാസങ്ങളിലെ സെമസ്റ്റര്‍ അവധിക്ക് പകരം ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍കാല അവധി പുന:സ്ഥാപിച്ചുകഴിഞ്ഞു. പരീക്ഷാ ഫലപ്രഖ്യാപനങ്ങളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും പുതിയ പരിഷ്‌ക്കാരം വഴിയൊരുക്കും.
കമന്‍റ് : ഹൃദയകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തിയാലും ഇല്ലെങ്കിലും നിലവിലെ സെമസ്റ്റര്‍ സിസ്റ്റം വന്‍ ഫ്ലോപ്പാണ്. ഓപണ്‍ കോര്‍സ്, ഇലക്ടീവ് സബ്ജെക്ട് പോലുള്ള വിഷയങ്ങുളുടെ പേപ്പര്‍ നോക്കാന്‍ ആളെ ക്കിട്ടാതെ വിഷമിക്കുകയാണ്യൂണിവേഴ്സിറ്റി ജീവനക്കാര്‍..  .കേരള യൂണി;ബി‌എസ് സി പരീക്ഷാഫലം നിലവില്‍ ത്രിശങ്കുവില്‍ നില്‍ക്കയാണ്
-കെ എ സോളമന്‍ 

No comments:

Post a Comment