ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. എല്ലാ പാര്‍ട്ടികളും ആറു മാസത്തിനകം വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കണമെന്നും വിവരാവകാശവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു.
രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകരായ സുഭാഷ് അഗര്‍വാളും അനില്‍ ബയിര്‍വാളും നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. നേരത്തെ ഈ ആവശ്യത്തെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ബിഎസ്പിയും എതിര്‍ത്തിരുന്നു.

കമന്‍റ് :പല സംസ്ഥാനങ്ങളിലും വിവരാവകാശ നിയമം നോക്കുകുത്തിആയ സ്ഥിതീക്കു എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതുകവയ്യ.
-കെ എ സോളമന്‍
.
.
No comments:
Post a Comment