തൃശൂര്‍: ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ െകെക്കൂലിയോടു കാട്ടുന്ന ആര്‍ത്തി ഇനി നടക്കില്ല. ആര്‍.ടി ഓഫീസുകളില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കും കടിഞ്ഞാണിടാനുറച്ചിരിക്കുകയാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റു ദിവസങ്ങള്‍ക്കകം വിവിധ ആര്‍.ടി. ഓഫീസുകളിലും ചെക്‌പോസ്‌റ്റുകളിലും ഋഷിരാജ് മിന്നല്‍പരിശോധന നടത്തിക്കഴിഞ്ഞു. തൃശൂര്‍ റീജണല്‍ ഓഫീസില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു മിന്നല്‍ സന്ദര്‍ശനം. ആര്‍.ടി. ഓഫീസിലെ ജീവനക്കാര്‍ ജനങ്ങളോടുള്ള മോശം പെരുമാറ്റം അവസാനിപ്പിക്കണമെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ സേവകരുടെ പെരുമാറ്റം സംബന്ധിച്ച 1960ലെ ചട്ടങ്ങള്‍ റീജണല്‍, സബ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ കൃത്യമായി പാലിക്കാറില്ല. ഒരു വിഭാഗം ജീവനക്കാരുടെ അപരിഷ്‌കൃത പെരുമാറ്റം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികള്‍ കിട്ടിയാല്‍ ഗൗരവമായ നടപടികളെടുക്കുമെന്നും ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറില്‍ മുന്നറിയിപ്പുനല്‍കുന്നു.
ആര്‍.ടി. ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരോട് വിനയപൂര്‍വം പെരുമാറണം. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കണം. എല്ലാവര്‍ക്കും പരമാവധി സേവനം നല്‍കുകയും വേണം. വകുപ്പു മേധാവികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തി പരാതികള്‍ പരിഹരിക്കണമെന്നും ഋഷിരാജ് സിംഗ് നിര്‍ദേശിച്ചിട്ടുണ്ട്.
Comment: ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്നതാണു ആര്‍ ടി ഓഫീസുകളിലെ ഭീമമായ കൈക്കൂലി എന്നു കരുതുന്നില്ല. എങ്കിലും ഋഷിരാജ് സിംഗ് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥാനാണന്നതു കൊണ്ട് ചെറിയ പ്രതീക്ഷയുണ്ട്. അഴിമതിയില്ലാതാകുന്നത് വകുപ്പുമന്ത്രിക്ക് ക്ഷീണമാകുമോ?-K A Solaman
No comments:
Post a Comment