Saturday, 8 June 2013

ഷേണായ് കഥ – സോഷ്യലിസം

Photo: Open here for a magic world full of beautiful pictures..http://goo.gl/ppA9S

“ അച്ഛാ, അച്ഛാ, “ പുരയുടെ കോലായിയില്‍, തൂണില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന അച്ഛന്‍  ഷേണായിയെ ലിറ്റില്‍ ഷേണായ് വിളിച്ചു.
“എന്താടാ ?”
“അച്ഛന്‍ ബീഡി വലിക്കയാണല്ലേ, അമ്മ കാണണ്ട”

 അവള്‍ കണ്ടാല്‍ എന്താ ? സിഗരറ്റ് വാങ്ങി തരുമോ?, അതിരിക്കട്ടെ,നീ എന്തിനാ എന്നെവിളിച്ചത്”
“അതച്ചാ, ഈ സോഷ്യലിസം എന്നു വെച്ചാല്‍ എന്താ “
“ഒരുത്തനും അറിയാന്‍ പാടില്ലാത്ത കാര്യം എന്നോടു ചോദിച്ചാല്‍ ഞാന്‍ എങ്ങനെ പറയാനാ?, എന്നാലും ഞാന്‍ കേട്ടിട്ടുള്ളത് പറയാം “

എല്ലാ ജനങ്ങളെയും ഒരേപോലെ കണ്ടു ,ഒരേപോലെ അവര്‍ക്ക് വേണ്ടവസ്തുവകകള്‍  വീതിച്ചു നല്‍കുകയും ,മുതലാളി, തൊഴിലാളി ,ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും തുല്യരായി ജീവിക്കുകയും ചെയ്യുക എന്നതാണ് സോഷിയലിസം, അത് ഒരിക്കലും കാലഹരണപ്പെടുകയില്ലഎന്നാണ് വിശ്വാസം. കാലഹരണപ്പെടുമെന്ന് പറയുന്നവരെ   സാമ്രാജ്യത്വ -മുതലാളിതത്വത്തിന്ദാസ്യവേല ചെയ്യുന്നവര്‍എന്നു വിളിക്കാം “

“ഒടുക്കം പറഞ്ഞത് മനസ്സിലായില്ല.”

“ ഇതാണ് നിന്റെ കുഴപ്പം, എടാ ലിറ്റില്‍ , സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലും
നടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ തന്നെ ഇരിക്കും.”

“ഒന്നു കൂടി എക്സ്പ്ലേയിന്‍ ചെയ്യൂ അച്ഛാ “

“നീ ഈ കഥ കേട്ടിട്ടുണ്ടോ? ഇല്ല കേള്‍ക്കാന്‍ വഴിയില്ല,

എടാ, ഔസേപ്പ്, ചേട്ടന്‍ മത്തായിയെ കണ്ടീട് പറഞ്ഞു
 ചേട്ടാ എനിക്കു പുറത്തിറങ്ങാന്‍ വയ്യ, കാലില്‍ വേദനയും നീരും, എന്റെ പശുവിനെ കൊണ്ടുപോയി ചേട്ടന്‍ രണ്ടാഴ്ച നോക്കണം, പാലുകറന്നു ചേട്ടന്‍ തന്നെ വീറ്റോ, എനിക്കു തല്‍ക്കാലം 500 രൂപ തന്നുസഹായിക്കണം”

അനിയന്റെ അപേക്ഷ കേട്ടു 500 രൂപ കൊടുത്തിട്ടു മത്തായി പശുവിനെയും കൊണ്ട് അയ്യാളുടെ വീട്ടിലോട്ട് പോയി.
ഏതാണ്ട് ഇതുപോലെ തന്നെ മാത്തന്‍ വക്കീല്‍ ചേട്ടന്‍ പോത്തന്‍ വക്കീലിനെ വിളിച്ചിട്ടു പറഞ്ഞു “ ചേട്ടാ ഞാന്‍ ഒരുമാസത്തേക്ക് ചെന്നയിലേക്ക് പോകുകയാണ്. മകളുടെ അഡ്മിഷന്‍ ശരിയാക്കണം.വേറെയും ഒന്നു രണ്ടു കാര്യങ്ങളുണ്ടു. ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുന്ന രണ്ടു കേസുകളും ചേട്ടന്‍ നേരിട്ടു വാദിക്കണം.കക്ഷികള്‍100 പതിനായിരം രൂപ  നാളെ തരും. ചേട്ടന്‍ 5000 രൂപ എനിക്കു തന്നാല്‍ മതി.”

പോത്തന്‍ വക്കീല്‍ അനിയന് 5000 രൂപ കൊടുത്തിട്ടു കേസ് രണ്ടും ഏറ്റെടുത്തു.

തമ്മില്‍ തല്ലായിരുന്നെങ്കിലും അനിയന്‍ അനില്‍ അംബാനി ചേട്ടന്‍ മുകേഷിനെ വിളിച്ചിട്ടു പറഞ്ഞു, എന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ടവറുകളെല്ലാം ചേട്ടനും ഉപയോഗിക്കാം. 12000കോടി രൂപ വാടകയിനത്തില്‍ തന്നാല്‍ മതി. ചേട്ടന്‍ ഇത് സമ്മതിക്കുകയും അനിയനു 12000കോടി കൊടുക്കകയും ചെയ്തു.

ഈ കഥയിലെ ഔസേപ്പും, മത്തായിയും, മാത്തനും പോത്തനും, അനിലും മുകേഷും ആവശ്യവസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ തുല്യരാണ്, കാരണം നമ്മുടെ രാജ്യം ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആണ്.

ഞാന്‍ പറഞ്ഞില്ലേ ലിറ്റില്‍, സോഷ്യലിസം ഒരിക്കലും മരിക്കില്ല .ഒരിക്കലുംനടക്കാത്ത, നടപ്പിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കാലഹരണ പെടാതെ,മരിക്കാതെ, തന്നെ ഇരിക്കും. സോഷ്യലിസം എന്തെന്ന് ഇപ്പോ മനസ്സിലായോ നിനക്ക്


-കെ എ സോളമന്‍ 

No comments:

Post a Comment