Saturday 22 June 2013

വിവാഹപ്രായം: പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കുന്ന സര്‍ക്കുലര്‍ ഇറക്കുമെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു.

വിവാഹപ്രായം 16 വയസാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. നിലവില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് ഇത് ഇറക്കിയതെന്നും മുനീര്‍ പറഞ്ഞു. ശൈശവ വിവാഹ നിരോധനനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പുതിയ സര്‍ക്കുലറില്‍ വിശദീകരിക്കും.

മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീക്ക് 18 വയസ് തികയേണ്ടതില്ലെന്നും 16 വയസിന് മുകളില്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നുമായിരുന്നു തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ . ഉത്തരവിനെതിരെ രാഷ്ട്രീയ-സാസംക്കാരിക മേഖലകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

കമന്‍റ്  :മറ്റു സമുദായക്കാര്‍ക്കും പതിനാറില്‍ കെട്ടണമെങ്കില്‍ അതിനും വഴിയുണ്ട്, മതം മാറിയാല്‍ പോരേ .
കെ എ സോളമന്‍ 

No comments:

Post a Comment