അങ്കമാലിക്കു പുറത്തു “ ചെറ്റ” എന്നറിയപ്പെടുന്ന സാധനം അങ്കമാലിക്കകത്ത് എത്തുമ്പോള്‍ “ തെറ്റ” എന്നറിയപ്പെടും. തെറ്റ എന്നുവെച്ചാല്‍ തെറ്റുചെയ്തവന്‍ എന്നര്‍ത്ഥം. വാര്‍ത്ത ശരിയെങ്കില്‍ ഒരച്ഛനും മകനും ചെയ്തത് മൃഗങ്ങളില്‍ മാത്രം കാണുന്ന സ്വഭാവ വൈകൃതം ആണ്.
തന്നെ ട്രാപ്പ് ചെയ്തെന്ന് പറഞ്ഞു അച്ഛന്‍ തെറ്റയില്‍ ചാനലിലും ബന്ധുവീട്ടിലുമായി നടക്കുമ്പോള്‍ കാമുകിയെ വിട്ടു അച്ഛനെ ട്രാപ്പിലാക്കിയ മകന് ഇതൊന്നുമറിയാതെ മുംബൈയില്‍ കറങ്ങുന്നു. ചാനലുകള്‍ കാണാന്‍ സമയം കിട്ടാത്ത പോലീസ് അച്ഛനെയും മകനെയും അന്വേഷിച്ചു തെക്കുവടക്കു നടക്കുന്നു. സ്ത്രീകളെ രക്ഷിക്കുന്നതും പുരുഷന്മാരേ ശിക്ഷിക്കുന്നതുമാണ് സമീപകാല സ്ത്രീസുരക്ഷാ നിയമം. സംസ്ഥാനത്തെ ഏതാഭിസാരിക വിചാരിച്ചാലും കുഞ്ഞുകുട്ടി പരാദീനങ്ങളോടെ മാനം മര്യാദയായി കഴിയുന്ന ഏതവനെയും പിടിച്ച് അകത്താക്കാം.
റോഡിലെ കുഴികളുടെയും മാലിന്യകൂമ്പാരങ്ങളുടെയും വെള്ളക്കെട്ടുപ്രദേശങ്ങളുടെയും വേമ്പനാട് കായലിലെ കരിമീന്‍ കുഞ്ഞുങ്ങളുടെയും എണ്ണമെടുത്തിട്ടുള്ള സര്ക്കാര്‍ ഏജന്‍സികള്‍ ലൈംഗിക തൊഴിലാളികളുടെയും എണ്ണമെടുത്തിട്ടുണ്ട്- 28000. ഒരണ്ണം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. ഇവരില്‍ നക്ഷത്ര വേശ്യകളും സിനിമ-സീരിയല്‍ നടിമാരും,സോളാര്‍ തട്ടിപ്പുകാരികളും പെടില്ല. ഈ ഇരുപത്തെണ്ണായിരത്തില്‍പെട്ട ഏത് അഭിസാരിക വിചാരിച്ചാലും ഏത് എം എല്‍ എ യും മന്ത്രിയെയും അകത്താക്കാനാവും.
നിലവില്‍ സ്ത്രീപീഠനത്തില്‍ ഏര്‍പ്പെട്ട എം എല്‍ എ മാരുടെ കാര്യത്തില്‍ ഒരു ഭരണ –പ്രതിപക്ഷ ധാരണയുണ്ട്. ഒന്നെനിക്ക്, ഒന്നു നിനക്ക് എന്നതാണ് ധാരണ. ഒരു ജോസ് അപ്പുറത്തുനിന്നു വരുമ്പോള്‍ ഒരു ജോര്‍ജ് ഇപ്പുറത്തുനിന്ന് ഉണ്ടായിരിക്കും.
മറ്റൊരു സര്ക്കാര്‍ വകുപ്പിലും ഇല്ലാത്ത റിക്രൂട്മെന്‍റ് റാലി എന്തുകൊണ്ട് പോലീസില്‍ മാത്രം എന്നതിനെക്കുറിച്ച് സംശയിക്കേണ്ട കാര്യമില്ല. ജലപീരങ്കി പ്രവര്‍ത്തിക്കാന്‍ ആളു വേണമെന്നതു ശരിയാണെങ്കിലും അന്വേഷണടീമുകളുടെ ബാഹുല്യമാണ് കൂടുതല്‍ പേരെ പോലീസിലേക്ക് റിക്രൂയിട് ചെയ്യാന്‍ സാഹചര്യമൊരുക്കുന്നത്. ഈ ടീമുകളൊക്കെ എന്തൊക്കെ കാര്യങ്ങളാണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചാല്‍ മറുപടിപറയുക പ്രയാസം. സരിത നായരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വായിച്ചു ഒരു ഉന്നത ഉദ്യോഗസ്ഥന്റെ തല ചെകിടിച്ചുപോയി. ഒരുവിധപ്പെട്ട ഇക്കിളിനോവലിലും കാണാത്തത്ര സൂപ്പര്‍ ഡയലോഗുകള്‍. ഒരുത്തന്‍ ഭാര്യാ വിരക്തനാവാന്‍ എന്തിന് ഓഷോയുടെ ആശ്രമത്തില്‍ പോയി താമസിക്കണം, ഈ ഫോണ്‍ ഡയലോഗുകള്‍ മാത്രം വായിച്ചാല്‍ പോരേ, എന്നതാണു അവസ്ഥ.
തെറ്റയിലിന്റെ വീടും പശുത്തൊഴുത്തും, പരാതിക്കാരിയുടെ ഫ്ലാറ്റും പോലീസ് അരിച്ചുപെറുക്കിയെന്നാണ് റിപ്പോര്‍ട്. കണ്ടുകിട്ടിയ തൊണ്ടി സാധനങ്ങളില്‍ അടിപ്പാവട-1 തിരുപ്പന്‍-1 ഒന്ന്, ആഗ്നാബ്രാ-1 കൈയ്യുള്ള ബാനിയന്‍ -1, സേഫ്റ്റി പിന്‍-5- ഒന്ന്, ഫിയാമ സോപ്പിന്റെ കൂട്-1, കുട്ടിക്കൂറ സാമ്പിള്‍ പാക്-1, എന്നിവ ഒഴിവാക്കിയാല്‍ മറ്റുവിലപ്പെട്ടതൊന്നും കിട്ടിയില്ല.
അതിനിടെ ചാനലിലെ സിനിമകണ്ട് സാധാരണ ജനവും അവരുടെ കുട്ടികളും ഞെട്ടി. ”എന്തിനാണ് അപ്പൂപ്പാ, ആ അപ്പൂപ്പന്‍ പച്ച സാരിയുടുത്ത ചേച്ചിയെ ചുറ്റിപ്പിടിക്കുന്നത് ?“ ശാരിമോള്‍ രാമന്‍ നായരോട് ചോദിക്കുകയും ചെയ്തു. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ ഞെക്കി ഞെക്കി നായരുടെ വിരല്‍ ഉളുക്കിയതല്ലാതെ സിനിമാ മാത്രം മാറിയില്ല. എല്ലാ ചാനലുകിളിലും ഒരേ സിനിമ തന്നെയായിരുന്നു ഇരുപതിനാലുമണിക്കൂറും.
വാര്‍ത്താ ചാനലുകള്‍ മുഖ്യമായും ജനത്തെ വാര്ത്തകള്‍ അറിയിക്കാന്‍ വേണ്ടിയുള്ളതാണ്. കേരളത്തിലെ വാര്‍ത്ത ചാനലുകളാവട്ടെ, ജനത്തെ സുഖിപ്പിക്കുകയും ഒപ്പം ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. പോര്‍നോഗ്രാഫി-അശ്ലീല ചിത്രങ്ങളുടെ നിരമ്മാണവും പ്രദര്‍ശനവും- ശിക്ഷാര്‍ഹമാണന്നിരിക്കെ തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്നാണ് ചാനലുകളുടെ നിലപാട്. “നിന്റെ ചാനല്‍ ഇപ്പോ പൂട്ടിക്കും “ എന്നു വീമ്പിളക്കിയ ചീഫ് വിപ്പ് പ്രസ്തുത ചാനലില്‍ അട്ടിപ്പേറു കിടക്കുന്നു.. കേരളത്തിന്റെ അനിവാര്യദുരന്തം ഇനി ചാനലുകളില്‍ സുരക്ഷിതം!
-കെ എ സോളമന്‍
No comments:
Post a Comment