Wednesday 5 June 2013

ഡോക്ടര്‍മാര്‍ക്ക് സ്വകാര്യപ്രാക്ടീസിന് അനുമതി









തിരുവനന്തപുരം: പകര്‍ച്ചപ്പനി പിടിപെട്ടിരിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ഒരു മാസത്തേയ്ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക്‌ പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ തത്ക്കാലത്തേക്ക്‌ അനുമതി നല്‍കണമെന്ന്‌ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ്‌ സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് 600 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് സി.ബി.എസ്.എ ചട്ടമനുസരിച്ച് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതായി 140 പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാനും തീരുമാനമായി.
കമന്‍റ് : പകര്‍ച്ചപ്പനി, ഡോക്ടര്‍മാര്‍ക്കു അങ്ങനെ അനുഗ്രഹമായി. പെന്‍ഷന്‍ പ്രായം കൂടി കൂട്ടിക്കീട്ടിയാല്‍ മതി. സര്ക്കാര്‍--എയിഡെഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ജോലിയുമായി, എന്തെങ്കിലും പഠിപ്പിക്കണമല്ലോ, അല്ലെങ്കില്‍ സ്കൂള്‍ എപ്പോ പൂട്ടിയെന്നു നോക്കിയാല്‍ മതി.600 അണ്‍ എയ്ഡഡ് സ്കൂളുകളാണ് വരുന്നത്.
-കെ എ സോളമന്‍ 

No comments:

Post a Comment