Monday 10 June 2013

ശ്‌...മൊബൈലിലാണോ, സംസാരം പരസ്യമാവും!


mangalam malayalam online newspaper










ശ്രദ്ധിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ അതീവ രഹസ്യമായ കാര്യങ്ങളാണെങ്കിലും അവ അങ്ങാടിപ്പാട്ടായേക്കും! പറയുന്നത്‌ മറ്റാരുമല്ല പോലീസാണ്‌. കേരളത്തില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ച്‌ ചിലര്‍ മൊബൈല്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്‌ തലവേദന സൃഷ്‌ടിക്കുന്നുവെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
പാസീവ്‌ ജിഎസ്‌എം, സിഡിഎംഎ മോണിറ്ററിംഗ്‌ സംവിധാനങ്ങള്‍ ഉപയോഗിച്ചാണത്രെ സംസ്‌ഥാനത്ത്‌ മൊബൈല്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്‌. 2011 മെയ്‌ മൂന്നിന്‌ ഫോക്‌സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മൊബൈല്‍ ഇന്റര്‍സെപ്‌റ്ററുകള്‍ ഉപയോഗിക്കുന്നതിന്‌ ആഭ്യന്തരമന്ത്രാലയം വിലക്ക്‌ ഏര്‍പ്പെടുത്തി. എന്നാല്‍, ഇപ്പോഴും ചിലര്‍ ഇവ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു.
ലാന്‍ഡ്‌ ലൈനുകള്‍ ചോര്‍ത്തിയാല്‍ അത്‌ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌. എന്നാല്‍ മൊബൈല്‍ ഇന്റര്‍സെപ്‌റ്ററുകള്‍ ഒരു ഫോണിനും ടവറിനും മധ്യേയുളള സംഭാഷണങ്ങള്‍ അപ്പാടെയാണ്‌ പകര്‍ത്തുന്നത്‌. സിഡിയില്‍ പകര്‍ത്തുന്ന ഇവ ആവശ്യം കഴിഞ്ഞാല്‍ മായ്‌ച്ചു കളയാനും കഴിയും. കമ്യൂണിക്കേഷന്‍സ്‌ ഇന്റലിജന്‍സ്‌ ടെക്‌നോളജി (കോമിന്റ്‌) എന്നാണ്‌ മൊബൈല്‍ ചോര്‍ത്തലിന്റെ സാങ്കേതികവിദ്യ അറിയപ്പെടുന്നത്‌.
എന്‍ക്രിപ്‌റ്റഡ്‌ (ഗൂഢഭാഷയിലാക്കിയ) സിഗ്നലുകള്‍ കൈമാറ്റം ചെയ്യുന്ന എയര്‍ടെല്‍ പോലെയുളള മൊബൈല്‍ കമ്പനികള്‍ക്ക്‌ മാത്രമേ ഇത്തരം ചോര്‍ത്തലുകളെ അതിജീവിക്കാന്‍ കഴിയൂ. എന്തായാലും ഫോണ്‍ ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ അത്ര രഹസ്യമായിരിക്കില്ല എന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ.
കമന്‍റ് : എല്ലാം തുറന്നു കാട്ടുകയും തുറന്നു പറയുകയും ചെയ്യുന്ന കാലമല്ലേ, നടക്കട്ടെ.
- കെ എ സോളമന്‍ 

No comments:

Post a Comment