Wednesday 12 June 2013

160 വര്‍ഷം പഴക്കമുള്ള ടെലഗ്രാം സേവനത്തിന് തിരശീല വീഴുന്നു









തിരുച്ചിറപള്ളി: സ്മാര്‍ട്ട് ഫോണും ഇ-മെയിലും എസ്എംഎസും അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ 160 വര്‍ഷം പഴക്കമുളള ടെലഗ്രം സേവനം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു.
ജൂലൈ 15 ഓടെയാണ് ടെലഗ്രാം സംവിധാനം നിര്‍ത്തലാക്കുന്നത്. ഇതോടെ നൂതനമായ ടെക്‌നോളജിയുടെ കടന്നു കയറ്റം മൂലം പഴയ കാലത്തിന്റെ ഒരു സംവിധാനത്തിനും കൂടി തിരശീലയിടുകയാണ്.
ഏറ്റവും വേഗത്തില്‍ ആശയവിനിമയത്തിന് കഴിഞ്ഞിരുന്ന സംവിധാനങ്ങളിലൊന്നായിരുന്ന ടെലഗ്രാം സംവിധാനം കൂടി വിസ്മൃതിയില്‍ ആഴുകയാണ്. നിരാശാജനകമോ സന്തോഷ പൂര്‍ണ്ണമോ ആയ വാര്‍ത്തകള്‍ അടിയന്തരമായി മറ്റുള്ളവരില്‍ എത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധാനമാണ് ടെലഗ്രാം.
ആശയവിവനിമത്തിന് പുതിയ മാനങ്ങളും നൂതന സംവിധാനങ്ങളും വന്നപ്പോള്‍ ഇത് പുറത്തു പോകുകയായിരുന്നു. ഇതനുസരിച്ചുള്ള സര്‍ക്കുലര്‍ രാജ്യത്തെ വിവിധ ബിഎസ്എന്‍എല്‍ ശാഖകളിലേക്ക് അയച്ചു കഴിഞ്ഞു.
കമന്‍റ് : അനിവാര്യ ദുരന്തം എന്നു പറയാം. ബി എസ് എന്‍ എല്ലിന് സംഭവിക്കാന്‍ പോകുന്നതും  ഇതുതന്നെ 
-കെ എ സോളമന്‍ 

No comments:

Post a Comment