തിരുവനന്തപുരം: വിവാദ കവിത എഴുതിയതിന് എഡിജിപി ബി.സന്ധ്യയ്ക്ക് സര്‍ക്കാരിന്റെ താക്കീത്. സാഹിത്യ രചന തുടരുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പു നല്‍കി.
സാഹിത്യരചന തുടരാം, എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. നേരത്തെ രാഷ്ട്രീയക്കാരേയും മാധ്യമപ്രവര്‍ത്തകരേയും വിമര്‍ശിച്ചുകൊണ്ടുള്ള ബി സന്ധ്യുടെ കവിത വിവാദമായിരുന്നു.
ഇതേതുടര്‍ന്ന് സംഭവത്തില്‍ ഡിജിപി സന്ധ്യയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കവിതയെഴുത്ത് സാഹിത്യരചന മാത്രമാണെന്നായിരുന്നു സന്ധ്യ വിശദീകരണം നല്‍കിയിരുന്നത്.
എനിക്കിങ്ങനയേ ആവാന്‍ കഴിയൂ എന്ന തലക്കെട്ടില്‍ എഡിജിപി ബി. സന്ധ്യ എഴുതിയ കവിതയാണ് വിവാദം.
Comment: അപ്പോ കവിതയാണെന്ന് അംഗീകരിച്ചു?
-K A Solaman
No comments:
Post a Comment