കവിത –കെ എ സോളമന്‍
ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ തോഴിയായിരിക്കുന്നു
മഹാറാണിയുടെ,
കൊച്ചിയാകുന്ന മഹാറാണിയുടെ!
എന്നിട്ടും നിനക്കെന്തേ
ഉല്‍സാഹമില്ലാത്തത് ?
മുഖം തെളിയാത്തത്
എന്തേ ഒത്തിരി ഫ്ലാറ്റുകള്‍ പൊങ്ങാത്തത്.
എന്തേ കുടിയൊഴിപ്പിക്കാത്തത്,
നിനയ്ക്കു തോഴിയകേണ്ടെന്നോ?
ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
തെക്കേയങ്ങാടിയിലും കവലയിലും
നിറമുള്ള ടോയ്ലെറ്റുകള്‍
നീ നാണിച്ചു നില്‍കുന്നതെന്തു
ബട്ടണ്‍ അമര്‍ത്തിയാല്‍ പോരേ
ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെദേവി കാര്‍ത്തിയായനിയെ
നീ മറന്നുകളയുമോ ?
ദേവിയുടെ പുന്നാരകോഴികളെ
മഹാറാണിയുടെ ഭടന്മാര്‍ പൊരിച്ചു തിന്നുമോ?
പറയൂ ചേര്‍ത്തലേ, നിന്റെ കഞ്ഞിയും
കപ്പപ്പുഴുക്കുമെവിടെ ?
ഒറ്റച്ചായകിട്ടും കടകള്ലെവിടെ ?
ഇലയില്‍ വിളമ്പുമ്
പുട്ടും കറിയുമെവിടെ?
ജൂസും ഷാര്‍ജയും ഷവര്‍മയും
ഒരുപാട് വന്‍പന്‍ കാഴ്ചകളും
ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
എന്റെ ചേര്‍ത്തലേ
പറയട്ടെ ഞാന്‍
നിനക്കൊത്തിരി മന്ത്രിമാരുണ്ടു
ഡെല്‍ഹിയില്‍ വില്‍ക്കും പത്രാസുണ്ട്
ഒത്തിരി ബൂട്ടി പാര്ലറുകള്‍ ഉണ്ട്
ശരിക്കും നീ തോഴിതന്നെ
പാരന്വര്യമുദ്രകള്‍ ഒന്നുമില്ലാത്ത തോഴി
കൊച്ചിയുടെ തോഴി.
ചേര്‍ത്തലെ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെ അനാഥകുഞ്ഞുങ്ങള്‍ എവിടെ?.
അവരുടെ പശിയൊടുക്കും
ആ ഞ്ഞലിമരങ്ങളെവിടെ?
പ്ലാവുകള്‍, വഴിയോര തേന്‍മാവുകള്‍ ?
എല്ലാം മതിലുകള്‍ വിഴുങ്ങിയോ
പറയൂ എന്റെ പ്രിയ ചേര്‍ത്തലേ?
ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ കൊച്ചിയുടെ തോഴിത്തന്നെ
മന്‍മറഞ്ഞ നിന്റെ പുത്രന്മാര്‍
നിത്യനിദ്രയിലാണ്ട നിന്റെ മക്കള്‍
കേള്‍ക്കുന്നില്ലവര്‍ പള്ളിമണികള്‍
സീമെന്‍റ് വാള്‍ടില്‍ സര്‍വം നിശബ്ദം
ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നീ തോഴിയാകും മുമ്പേ
നിന്റെ ഗ്രാമങ്ങള്‍ ഇരുട്ടിലായി
പവര്‍ കട്ടിന്റെ ഈ ഇരുട്ടിന്
റാന്തല്‍ വെളിച്ചത്തെക്കാള്‍ പ്രൌഡിയുണ്ട്
വൈദ്യുത കാലുകള്‍ക്ക്
വിളക്കുമാടത്തെക്കാള്‍ പൊക്കമുണ്ട്
എത്ര മാറിയിരിക്കുന്നു എല്ലാം
വെള്ളമില്ലാത്ത നാട്
മല്‍സ്യ ചന്തകള്‍ കളം വിട്ടു.
മെയിന്‍ റോഡിലെ മീന്‍ സ്റ്റാളുകളില്‍
ഐസും അമ്മോണിയയായും കിട്ടും
പോരെങ്കില്‍ പലരാത്രികള്‍ ഉറങ്ങിയ
ചീഞ്ഞമീനും കിട്ടും
ചേര്‍ത്തലേ, അറിഞ്ഞില്ലേ നീ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
നിന്റെ കോളെജുകുട്ടികള്‍
ആകെ മാറിയിരിക്കുന്നു.
അവരുടെ കാല്‍സ്രായികല്‍
അരയ്ക്കും ഒത്തിരി താഴെയാണ്
കഷണ്ടിക്കാരെകാണുന്നതെയില്ല
എല്ലാരും ഹെയര്‍ ഫിക്സില്‍
നാറ്റവും ചുമന്നു നടക്കുന്നു.
മതി ചേര്‍ത്താലേ
ഇനിയും നിന്റെ പൊങ്ങച്ചങ്ങള്‍
നീ കൊച്ചിയുടെ തോഴി തന്നെ
നിനക്കൊത്തിരി ആശംസകള്‍ ഉണ്ട്
-കെ എ സോളമന്‍
No comments:
Post a Comment