രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ അഭിനയം അവസാനിപ്പിക്കുമെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. പൊതുപ്രവര്‍ത്തനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയും വേണം രാഷ്‌ട്രീയവും വേണം എന്നുള്ള നിലപാടല്ല തന്റേതെന്നും ജഗദീഷ് വ്യക്‌തമാക്കി. ഏപ്രില്‍ പത്തിന് ആരംഭിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ ജഗദീഷുമുണ്ട്. കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. കഴിഞ്ഞ സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗണേഷ് കുമാറിനായി പ്രചരണത്തിനിറങ്ങിയിരുന്നു.
പാര്‍ട്ടി ആവശ്യപ്പെടുന്ന പക്ഷം ചാലക്കുടിയില്‍ ഇന്നസെന്റെിനെതിരെ മത്സരിക്കാനും തയ്യാറാണെന്ന് ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു. സൗഹൃദവും രാഷ്‌ട്രീയവും വ്യത്യസ്‌തമായ കാര്യങ്ങളാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കേരളാ ഗവര്‍ണറായി നിയമിതയായ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരിഹസിച്ച് നടി റിമാ കല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിനെയും ജഗദീഷ് വിമര്‍ശിച്ചു. ഷീലാ ദീക്ഷിത് നല്ല മുഖ്യമന്ത്രിയായിരുന്നെന്നും ഒരു പ്രസ്‌താവനയുടെ പേരില്‍ അവര്‍ക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
Comment കാണിക്കാന്‍ വളിപ്പുകള്‍ അവശേഷിക്കാത്ത സ്ഥിതിക്ക് അഭിനയം അവസാനിപ്പിക്കുന്നതാണ് നല്ലത്.
K A Solaman
No comments:
Post a Comment