ആലപ്പുഴ: നേതൃത്വത്തോട് ആലോചിക്കാതെ റണ്‍ കേരള റണ്ണിനെതിരെ പിന്നോട്ടോടി ആലപ്പുഴ എസ്.ഡി കോളജിലെ ഒരു വിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം വിവാദമായി. അന്വേഷണത്തിന് സി.പി.എം ജില്ലാ കമ്മിറ്റി കമ്മിഷനെ നിയോഗിച്ചു. കഴിഞ്ഞ് 20 ന് രാവിലെയാണ് റണ്‍ കേരള റണ്‍ നടക്കുന്ന സമയത്ത് എസ്.ഡി കോളജിനു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധ പരിപാടി നടന്നത്. സി.പി.എം അനുകൂല സംഘടനയായ എ.കെ.പി.സി.റ്റി.എയുടെ ജില്ലാ സെക്രട്ടറിയും എസ്.ഡി കോളജിലെ അധ്യാപകനുമായ ഇന്ദുലാലാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്.
ദേശീയഗെയിംസിലെ അഴിമതിക്കെതിരെ പ്രതികരിക്കുമ്പോഴും റണ്‍ കേരളാ റണ്ണിനെതിരെ പ്രതിഷേധിക്കാന്‍ സി.പി.എമ്മിന്റെ ഒരു ഘടകവും തീരുമാനമെടുത്തിരുന്നില്ല. മാത്രമല്ല സി.പി.എം ജനപ്രതിനിധികള്‍ റണ്‍ കേരളാ റണ്ണില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്രതിഷേധം നടന്നതും അതില്‍ അധ്യാപക സംഘടനാ നേതാവ് ഉദ്‌ഘാടകനായതും പാര്‍ട്ടിയില്‍ വിവാദമായിരിക്കുകയാണ്.
ഈ നടപടി ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തത്. പരിപാടി നടത്തിയതിന്റെ പശ്‌ചാത്തലത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ആര്‍ ബാബുരാജ് കമ്മിഷനെയാണ് ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയത്.
കമന്‍റ്
എന്തായാലും പിന്നോട്ടോട്ടം ക്ലിക്ക് ചെയ്തു. റണ്‍ കേരള റണ്ണിന്റെ ബഹളം കണ്ടപ്പോള്‍ ഇങ്ങനെ ഒരെണ്ണം കൂടി ആയാലെന്തു എന്നു തോന്നിയിരുന്നു, ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മെനക്കേടാതെ ജില്ലാക്കമ്മിറ്റീ എന്തെങ്കിലും മീനിങ്ഫുള്‍ ആയിട്ടുള്ള കാര്യം ആലോചിക്കൂ.
കെ എ സോളമന്‍
No comments:
Post a Comment