കോയമ്പത്തൂര്‍: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് മാള അരവിന്ദന്‍ (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. ഒരുമാസമായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാല്‍പത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചു.
എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിന്‍ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേര്‍ത്തു.
ജോലിക്കായി അമ്മ മാളയില്‍ വന്നു താമസമാക്കിയതോടെയാണ് അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എസ്.എസ്.എല്‍.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 12 വര്‍ഷം നാടകത്തിലും 40 വര്‍ഷം സിനിമയിലും പ്രവര്‍ത്തിച്ചു. 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. അന്നമട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാര്‍മോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോള്‍ പിന്നീട് ഇരുവരും അമച്വര്‍ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവര്‍ത്തിച്ചത്

ആദരാഞ്ജലികള്‍ !
No comments:
Post a Comment