Monday, 18 February 2013

സുധാകരന്റെ പ്രസ്താവന വ്യക്തിപരം: മുല്ലപ്പള്ളി


കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ.സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചു വ്യക്തിപരമാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യത്തിലാണ് സുധാകരന്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സുധാകരന്റെ പരാമര്‍ശം അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് തെറ്റാണ്. അഭിപ്രായം പറയേണ്ടിടത്ത് കെ.പി.സി.സി പ്രസിഡന്റ് അത് ശക്തമായി പറയുക തന്നെ വേണം. പ്രസിഡന്റിന്റെ മൗനം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ആധികാരിക റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു

Comment:  പ്രസ്താവന വ്യക്തിപരമാണ്, വ്യക്തിപരമല്ല എന്നൊക്കെ എങ്ങനെയാണു മനസ്സിലാക്കുന്നതു മുല്ലപ്പള്ളി മന്ത്രിജി ?

-കെ എ സോളമന്‍ 
.

No comments:

Post a Comment