തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലോകമെങ്ങും 'വണ്‍ ബില്യണ്‍ റൈസ്' എന്ന പരിപാടി നടന്ന ദിവസം തന്നെയാണ് തലസ്ഥാന നഗരത്തില്‍ അമൃത മോഹന്‍ എന്ന വിദ്യാര്‍ഥിനിക്കുനേരെ അതിക്രമമുണ്ടായത്. വണ്‍ ബില്യണ്‍ റൈസിന്റെ ഭാഗമായുള്ള ബൈക്ക് റാലിക്ക് നേതൃത്വം നല്‍കിയ ശേഷം അമൃത കുടുംബവുമായി ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സര്‍ക്കാര്‍ ബോര്‍ഡുവച്ച വാഹനത്തിലെത്തിയ പൂവാലന്‍മാര്‍ പെണ്‍കുട്ടിക്കു നേരെ അശ്ലീല വര്‍ഷവുമായി തിരിഞ്ഞത്. ഇതില്‍ ഒരാള്‍ക്ക് അമൃതയില്‍ നിന്ന് നല്ല തല്ലുതന്നെ കിട്ടുകയും ചെയ്തു. പൂവാലന്റെ ഭാഗത്തു നിന്നുമുണ്ടായ അശ്ലീലവര്‍ഷത്തെ തുടര്‍ന്ന് ബഹളം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പുരുഷന്‍മാര്‍ കാഴ്ചക്കാരായി നിന്നതിലാണ് അമൃതയ്ക്ക് വിഷമം. പിന്നീട് അമൃത പൂവാലനെ 'കൈവച്ച്' തുടങ്ങിയപ്പോള്‍ ഒപ്പം കൂടാന്‍ ആളുണ്ടായി. ഐ.ടി അറ്റ് സ്‌കൂളിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ അനൂപിനെ പോലീസ് തിരയുന്നുണ്ട്. ഈ വാഹനത്തിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശിയും ബേക്കറി ജങ്ഷനു സമീപം താമസിക്കുന്നയാളുമായ മനോജിനെ വ്യാഴാഴ്ച രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. അമൃതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിന്റെ അറസ്റ്റ് മ്യൂസിയം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കമന്‍റ് : ഒരു പെപ്പെര്‍ സ്പ്രേ യെക്കുറിച്ച് മുന്പ് കേട്ടിരുന്നു.ഇപ്പോ അത് സ്റ്റോക്കില്ലേ.? എല്ലൊടിക്കുന്ന കരാട്ടെ തന്നെ പ്രയോഗിക്കണോ? . പാവം പുരുഷന്മാര്‍. ., ഇനിയുള്ള കാലം പുരുഷന്‍മാര്‍ക്കുള്ളതല്ല.
പെണ്ണൊരുമ്പെട്ടാല്‍ എന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാണുകയും ചെയ്തു. രണ്ടുപേരുടെ ആപ്പീസ് പൂട്ടി, പണി പോയി, ഇനി അവന്‍മാര്‍ക്ക് കാരുണ്യലോട്ടറി വിറ്റു ജീവി ക്കാം.വണ്‍ ബില്യണ്‍ റൈസ് പരിപാടിയുടെ തന്നെ ആവശ്യ മുണ്ടായിരുന്നു എന്ന തോന്നലില്ല.
കെ എ സോളമന്‍
No comments:
Post a Comment