Saturday, 23 February 2013

ഹില്ലരിയുടെ പ്രസംഗത്തിന് 'വിലയേറും'; ഒന്നിന് ഒരു കോടി









വാഷിങ്ടണ്‍: യു.എസ്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ ഏറ്റവുമധികം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് റെക്കോഡിട്ട ഹില്ലരി ക്ലിന്‍റണ്‍ സ്ഥാനമൊഴിഞ്ഞ ശേഷവും വാര്‍ത്ത സൃഷ്ടിക്കുന്നു.
ഔദ്യോഗിക പദവിയൊഴിഞ്ഞ ഹില്ലരിയെ പ്രസംഗിപ്പിക്കാന്‍ വേദിയില്‍ കയറ്റണമെങ്കില്‍ ചെലവ് ചില്ലറയല്ല. രണ്ട് ലക്ഷം ഡോളര്‍ (ഏകദേശം ഒരുകോടി രൂപ) മുടക്കണമെന്നാണ് ഹില്ലരിയുടെ പ്രസംഗത്തിന്റെ ചുമതലയുള്ള ന്യുയോര്‍ക്കിലെ ഹാരി വാക്കര്‍ ഏജന്‍സി പറയുന്നത്.
ലോകത്തിലെതന്നെ ഏറ്റവുമധികം 'വിലയേറിയ' പ്രസംഗകരില്‍ ഒരാളായി ഇതോടെ ഹില്ലരി മാറും. എന്നാല്‍ ചില പ്രസംഗങ്ങള്‍ സൗജന്യമായി നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്ന് കഴിഞ്ഞമാസമാണ് ഹില്ലരി വിരമിച്ചത്. 1.86 ലക്ഷം ഡോളര്‍ ആയിരുന്നു മാസശമ്പളം. ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍ 1.80 ലക്ഷം ഡോളറാണ് ഓരോ പ്രസംഗത്തിനും ഈടാക്കുന്നത്. 11 വര്‍ഷത്തിനിടെ 471 പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.

കമന്‍റ്:  ഹില്ലരി തന്നെ വേണമെന്നില്ലെങ്കില്‍ ഇവിടെ കേരളത്തില്‍ നിന്നു ആളെ വിട്ടുതരാം, അഞ്ചു പൈസ മുടക്കില്ല, ഒക്കുമെങ്കില്‍ ഒരു കട്ടം ചായ കൊടുത്താല്‍ മതി.
-കെ എ സോളമന്‍  

No comments:

Post a Comment